Lekhakan News Portal

ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെ ചേംബറിൽ പാമ്പിൻ കുഞ്ഞുങ്ങൾ; വലിയ പാമ്പിനെയും കണ്ടതോടെ കോടതിയിൽ നാടകീയ രംഗങ്ങൾ; കേസുകൾക്കു ‘സ്റ്റേ’

0

ആ​ലു​വ: ആ​ല​വു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു.

വി​ഷ​മി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​താ​ണെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തോ​ടെ ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.

ആ​ലു​വ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടി​നു​ള്ളി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ കോ​ട​തി വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി സു​ജാ​ത​യാ​ണ് ആ​ദ്യം പാ​മ്പി​ൻ കു​ഞ്ഞി​നെ ചേം​ബ​റി​ല്‍ കാ​ണു​ന്ന​ത്. മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍​സ കാ​ത​റി​ന്‍ ജോ​ര്‍​ജി​ന്‍റെ ചേം​ബ​റി​ലാ​യി​രു​ന്നു ഇ​ത്. വ​ലി​യ പാ​മ്പി​നെ​യും ക​ണ്ട​തോ​ടെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി ചെ​റി​യ പാ​മ്പി​നെ പി​ടി​കൂ​ടി മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ലി​ട്ട് കൊ​ന്നു. ത​ള്ള പാ​മ്പി​നാ​യു​ള്ള അ​ന്വേ​ഷ​ണ​വും ഉ​ട​ന്‍ ആ​രം​ഭി​ച്ചു.

മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. നി​ര​വ​ധി അ​ല​മാ​ര​ക​ളും കേ​സ് ഫ​യ​ലു​ക​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ അ​വ​യ്ക്കു​ള്ളി​ല്‍ ക​യ​റി പാ​മ്പ് ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജെ.​ബി. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചേം​ബ​റി​ലും ഡ​യ​സി​ലും പു​റ​ത്തും ഉ​ള്‍​പ്പെ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പാ​മ്പി​നെ ല​ഭി​ച്ചി​ല്ല.’ കോ​ള്‍​ബ്രി​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട വെ​ള്ളി​വ​ര​യ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ര​ണ്ട് വോ​ള്‍​ഫ് സ്‌​നേ​ക്ക് ആ​ണി​തെ​ന്നും വി​ഷ​മി​ല്ലെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ ഉ​ച്ച​യ്ക്ക് കോ​ട​തി ന​ട​പ​ടി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി.

റി​മാ​ൻ​ഡ് കേ​സു​ക​ളും പ്ര​ത്യേ​ക പ്ര​ധാ​ന്യ​മു​ള്ള കേ​സു​ക​ളും മ​ജി​സ്‌​ട്രേ​റ്റ് ചേം​ബ​റി​നു​ള്ളി​ലാ​ണ് രാ​വി​ലെ തീ​ര്‍​പ്പാ​ക്കി​യ​ത്. ചി​ല കേ​സു​ക​ള്‍ അ​വ​ധി​ക്കു​വ​ച്ചു.

Leave A Reply

Your email address will not be published.