Lekhakan News Portal

‘ബ്രസീൽ ദൈവത്തിന്റേത്’: പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡൻറിന്റെ പ്രഖ്യാപനം

0

സാവോ പോളോ: പതിനായിരക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തിൽ ബ്രസീൽ ദൈവത്തിന്റേതാണെന്ന് പ്രസിഡന്റ് ജെയ്ർ ബോൾസൊണാരോയുടെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ബ്രസീലിയായിലെ സ്റ്റേഡിയത്തിൽ നടന്ന ‘ദി സെൻഡ് ബ്രസീൽ’ എന്ന സംയുക്ത പ്രേഷിത കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണ് ജെയ്ർ ബോൾസൊണാരോ പ്രഖ്യാപനം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ‘ഉഷ്ണമേഖലയുടെ ട്രംപ്’ എന്നറിയപ്പെടുന്ന ബോൾസൊണാരോ ‘താൻ ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്നും, ബ്രസീൽ ദൈവത്തിന്റേതാണ്’ എന്നും പ്രഖ്യാപിച്ചത് വൻ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ബ്രസീൽ പ്രസിഡന്റിന്റെ ദൈവ വിശ്വാസത്തിന്റെ മറ്റൊരു പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു അത്.

‘ബ്രസീലിൽ ഒരേസമയം നടക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യൻ പരിപാടി’ എന്ന് പത്രമാധ്യമങ്ങൾ വാഴ്ത്തിയ ‘ദി സെൻഡ് ബ്രസീൽ’ നാസ്യോണൽ സ്റ്റേഡിയം, മോറുമ്പി സ്റ്റേഡിയം, സാവോ പോളോയിലെ അല്യൻസ് പാർക്യു സ്റ്റേഡിയം എന്നീ മൂന്ൻ സ്റ്റേഡിയങ്ങളിലായാണ് സംഘടിപ്പിച്ചത്. ഒരേ സമയത്ത് സംഘടിപ്പിച്ച കൂട്ടായ്മകളിൽ ഏതാണ്ട് ഒന്നര ലക്ഷത്തോളം യുവതീയുവാക്കളാണ് പങ്കെടുത്തത്. ഏതാണ്ട് 17 ലക്ഷത്തോളം ആളുകൾ പോർച്ചുഗീസ് ഭാഷയിലും, അഞ്ചര ലക്ഷത്തോളം ആളുകൾ ഇംഗ്ലീഷ് ഭാഷയിലും പരിപാടി തത്സമയ സംപ്രേഷണങ്ങൾ വീക്ഷിച്ചു.

180 പേരോളം പേർ 12 മണിക്കൂർ നീണ്ട പരിപാടിയിൽ സംസാരിച്ചു. നിരവധി അത്ഭുത രോഗശാന്തികൾക്കും കൂട്ടായ്മ വേദിയായി. തങ്ങളുടെ ദൈവവിളി പൂർത്തിയാക്കുവാൻ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലീഡർ യൂത്ത് വിത്ത് എ മിഷൻ (YWAM), സർക്യൂട്ട് റൈഡേഴ്സ്, ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ്, ജീസസ് ഇമേജ്, ലൈഫ് സ്റ്റൈൽ ക്രിസ്റ്റ്യാനിറ്റി, ഡുനാമിസ് എ

ന്നീ ഏഴു പ്രമുഖ പ്രേഷിത സംഘടനകൾ സംയുക്തമായാണ് ‘ദി സെൻഡ്’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിലെ ഒർലാണ്ടോയിലാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.