Lekhakan News Portal

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കോന്നി ചർച്ച് മീറ്റിംഗുകൾ റദ്ദാക്കി

0

കോന്നി : കൊറോണ വൈറസ് കേരളത്തെയും ബാധിച്ചത് മുഖാന്തിരമായി കോന്നി ചർച്ച് ഓഫ് ഗോഡ് എക്സികുട്ടീവ് കമ്മിറ്റി പാസ്റ്റർ ജോസഫ് സാമിന്റെ (പാസ്റ്റർ പൊന്നച്ചൻ )നേതൃത്വത്തിൽ കൂടുകയും, അതിനെ തുടർന്ന് എടുത്ത തീരുമാനത്തിൽ ഈ ഞായറാഴ്ച (15 /3 / 2020) യിലെ സഭായോഗം റദ്ധാക്കിയതായി അറിയിച്ചു. കൂടാതെ കോട്ടജ് മീറ്റിംഗുകൾ, ബൈബിൾ ക്ലാസുകൾ തൂടങ്ങിയ മറ്റു യോഗങ്ങളും ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ യോഗം തീരുമാനിച്ചു. ലോകരാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ രോഗത്തെ കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രോഗം കൂടുതൽ വ്യാപിക്കാതിരിക്കേണ്ടതിനു കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൂർണ്ണമായി അനുസരിക്കുവാനും, ഈ രോഗത്തിൽ നിന്ന് വിമുക്തി നേടേണ്ടതിനായി പ്രാർത്ഥിക്കുവാനും ബാധ്യസ്ഥരാണെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.