Lekhakan News Portal

കൊറോണ പകർച്ചവ്യാധികാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

0

വർദ്ധിച്ചു വരുന്ന കൊറോണ കേസുകൾ കണ്ടും കേട്ടും ഒരുപാട് വിഷമിക്കുന്ന കൂട്ടുകാരോട് പ്രത്യേകിച്ച് കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ളവരോട് ചില കാര്യങ്ങൾ പറയട്ടെ : ദയവ് ചെയ്തു രോഗം വരുമെന്ന് പേടിച്ച് മനസ്സ് വിഷമിക്കാതെ വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. ഇനിയിപ്പോ കൊറോണ പിടിച്ചാലും ധൈര്യത്തോടെ നേരിടുക. പോസിറ്റീവ് ആണെന്ന് ലക്ഷണങ്ങൾ വഴി തോന്നിയാൽ ആദ്യതന്നെ ക്വാറന്റൈൻ ചെയ്യുക, പിന്നെ ടെസ്റ്റ്‌ ചെയ്യുക, പോസിറ്റീവ് ആയാൽ ഐസൊലേഷൻ ചെയ്യുക. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പിട്ടു കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക ഇവയൊക്കെ ഇനിയും നമ്മുടെ ദിനചര്യയുടെ ഭാഗമായിട്ടില്ലെങ്കിൽ ആക്കുക എത്രയും വേഗം.

ആളുകൾ കൂടുന്നിടത്ത് കഴിവതും പോകുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ആഹാരം കഴിക്കുന്ന പാർട്ടികളിൽ കാരണം അപ്പോൾ മാസ്ക് മുഖത്തു നിന്ന് മാറ്റേണ്ടണ്ടത് ആവശ്യമായി വരുന്നു. ഷേക്ക്‌ ഹാൻഡ് ചെയ്യാതിരിക്കുക. കൈകൾ കഴുകാതെ മുഖത്തോ കണ്ണിലോ മൂക്കിലോ തൊടാതിരിക്കുക. പുറത്തെവിടെ പോയാലും ഇട്ടിരിക്കുന്ന വസ്ത്രം മുഴുവൻ ഉടനടി അലക്കി വൃത്തിയാക്കുക, പെട്ടെന്ന് തന്നെ തലമുടിയും നനച്ചു കുളിക്കുക.

പ്രതിരോധശക്തി ഉണ്ടാക്കുന്നതരം ‘സൂപ്പർ ഫുഡ്സ്” കഴിക്കുക. അവോക്കാഡോ, ഇഞ്ചി, വെളുത്തുളളി, ഓറഞ്ചസ്, ഇലക്കറികൾ ഇവയൊക്കെ ഏറ്റവും കൂടുതൽ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുക. ക്രമീകൃതാഹാരം കഴിക്കുക. കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. ആഴ്ചയിൽ 5 പ്രാവശ്യമെങ്കിലും 30 മിനിറ്റ് വീതം നടക്കുക. സമയത്തു ആഹാരം കഴിക്കുക. മഞ്ഞൾപൊടിയും തേനും കലർത്തിയ ചെറു ചൂട് പാൽ കുടിക്കുന്നത് ഉറക്കം വരാൻ സഹായിക്കും. കഫം ലൂസ് ചെയ്തു ചുമക്കുവാനും മഞ്ഞൾപ്പൊടിയും തേനും നല്ല ഔഷധമാണ്. ഇതൊക്കെ ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ല എങ്കിൽ താൽക്കാലികമായിട്ടെങ്കിലും വൈദ്യ സഹായത്തോടെ ഉറക്ക ഗുളിക എടുക്കുക. കാരണം, ഉറക്കം ശെരിയാവാത്തപ്പോൾ ആണ് കൊറോണ നെഗറ്റീവ് ആയാലും പല ആരോഗ്യ പ്രശ്നങ്ങളും അനന്തര ഫലങ്ങളായി ഉണ്ടാകുന്നത്.

പിന്നെ, നല്ല ചുമയുണ്ടെങ്കിൽ പുറത്ത് തട്ടി (താഴെ നിന്ന് മുകളിലോട്ട്) യാൽ കഫം ഇളക്കി തുപ്പികളയുവാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക. എല്ലാ കൊറോണക്കാർക്കും ന്യൂമോണിയ ഉണ്ടാകുന്നില്ല. ഉണ്ടായാൽ നെഞ്ചു വേദനയും പുറംവേദനയും അസഹനീയമായിരിക്കും. തിരിയുകയും മറിയുകയുമൊക്ക ചെയ്യുമ്പോൾ നല്ല അസ്വസ്ഥത ഉണ്ടാവും. അങ്ങനെയുള്ളവർ ചെറിയ ശ്വാസം മുട്ടൽ ഉണ്ടായാൽപ്പോലും അവഗണിക്കരുത്. നേരിയ തോതിൽപ്പോലും ശ്വാസം മുട്ടൽ ഉണ്ടായാൽ ഒരു കാരണവശാലും വീട്ടിലിരിക്കരുത്. ആശുപത്രിയിൽ പോകാൻ മടിക്കരുത്, പ്രത്യേകിച്ച് മറ്റു രോഗങ്ങൾ ഉള്ളവർ. കഴിവതും നേരെ മലർന്നു കിടക്കാതിരിക്കുക രോഗ അവസ്ഥ ഉള്ളപ്പോൾ കാരണം ആ പൊസിഷനിൽ ആണ് ശ്വാസകോശത്തിൽ പെട്ടെന്ന് വെള്ളം കെട്ടുന്നതും ശ്വാസ തടസം അനുഭവപ്പെടുന്നതും. കഴിയുമെങ്കിൽ ആമസോൺ പോലെയുള്ള ഓൺലൈൻ കടകളിൽനിന്നോ മറ്റൊ ഒരു പൾസ്‌ ഓക്സിമീറ്റർ വാങ്ങുക, കൂടെക്കൂടെ ഓക്സിജൻ ചെക് ചെയ്യുക. ഓക്സിജന്റെ അളവ് 92./. വരെ താണെങ്കിൽ എത്രയും പെട്ടെന്ന് കാഷ്വാലിറ്റിയിൽ പോകുക, പ്രത്യേകിച്ച് ആസ്ത്മ, ഹൈ ബിപി, ഡയബെറ്റിസ്, കാൻസർ അങ്ങനെ ഇമ്മ്യൂണിറ്റി കുറയാൻ സാധ്യതയുള്ള മറ്റേതെങ്കിലും രോഗങ്ങളുള്ളവർ. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടലോ നെഞ്ചു വേദനയോ ഒക്കെ ബ്ലഡ് ക്ളോട്ടിന്റെ ഒരു പ്രധാന ലക്ഷണമായതുകൊണ്ട് ശ്വാസം മുട്ടൽ ഉണ്ടായാൽ ഉടൻ വൈദ്യ പരിശോധനക്ക് വിധേയരാകുകയും ഒരു എമെർജെൻസി Xray യോ CT സ്കാനോ എടുക്കുകയോ ചെയ്യുകയും വേണം.

അതുപോലെ, തലച്ചോറിനെയും കോവിഡ് ബാധിക്കുമെന്നുള്ളത് കൊണ്ട് രോഗം ഭേദമായാലും എന്തെങ്കിലും ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ ഉടൻ വൈദ്യ പരിശോധന തേടുക. കോവിഡ് നെഗറ്റീവ് ആയതിനു ശേഷവും ഹാർട്ട് റേറ്റ് കൂടുകയോ ശ്വാസം മുട്ടൽ ഉണ്ടാകുകയോ നെഞ്ചു വേദനയുണ്ടാകുകയോ ഒക്കെ ചെയ്‌താൽ ഉടൻ തന്നെ ആശുപത്രിയിൽ പോകുക. പിന്നെ, ഒന്ന് രോഗം വന്നവർക്ക് വീണ്ടും വരാമെന്നുള്ളതുകൊണ്ടു രോഗം നെഗറ്റീവ് ആയാലും രോഗം വരാത്തവർ ചെയ്യുന്നതുപോലെ തന്നെയുള്ള പ്രതിരോധമുറകൾ അവലംബിക്കുക കാരണം പുതിയ പഠനപ്രകാരം ഉണ്ടാകുന്ന ആന്റിബോഡികൾ വളരെ കുറച്ചു നാളുകൾ മാത്രമേ നമ്മുടെ ശരീരത്തെ രോഗം വീണ്ടുമുണ്ടാവാതെ പ്രതിരോധിക്കുകയുള്ളൂ.

ദിവസവും 3-4 പ്രാവശ്യം ആവി പിടിക്കുക, ഉപ്പുവെള്ളം കവക്കൊള്ളുക, വിറ്റമിൻ C 2000mg രണ്ടു നേരം(വയറിളക്കം ഉണ്ടായാൽ ഒരു നേരം), വൈറ്റമിൻ D 2000IU ഒരു നേരം (D ആൾറെഡി കുറവാണെങ്കിൽ 5000IU ദിവസവും എടുക്കാം ) , zinc gluconate 50mg ഒരു നേരം, ഒരു multi vitamin ദിവസം ഒന്ന് ഇവയൊക്കെ കഴിക്കുക. എന്ത് കഴിച്ചാലും കുടിച്ചാലും ചൂടാക്കി മാത്രം കഴിക്കുക. തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കുക. നാരങ്ങവെള്ളത്തിൽ ഇഞ്ചിയും തേനും അൽപ്പം ഉപ്പുമിട്ടുള്ള പാനീയം നല്ല ഒരു ഇമ്മ്യൂണിറ്റി ഡ്രിങ്ക് ആണ്.

NB: അങ്ങനെ നമ്മൾക്ക് ഈ കൊറോണ സമയത്ത് സ്വയം കരുതൽ നന്നായി ചെയ്യുവാൻ ഇടയാകട്ടെ. ശോകമൂകമായ അവസ്ഥകളിലും കഴിവതും അവനവനു സന്തോഷം തരുന്ന നല്ല കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. അല്ലെങ്കിൽ പലരും വിഷാദരോഗത്തിനു അടിമപ്പെടും. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ചെറിയ അറിവിൽനിന്നും എന്റെ സ്വന്ത അനുഭവങ്ങളിൽ നിന്നും മറ്റു പലരുടെയും അനുഭവങ്ങളിൽനിന്നുമൊക്കെ മനസ്സിലായതിൽ നിന്നും എഴുതിയതാണ്.

അതുപോലെ ഈ അസുഖത്തെ ഒരു മാറാ വ്യാധിയായി കാണാതെ, ശരീരവും മനസ്സും ഒരുപോലെ തളർന്നിരിക്കുന്ന ഈ സമയത്ത് അടുപ്പമുള്ളവരുമായി ആയിരിക്കുന്ന അവസ്ഥ ഷെയർ ചെയ്യുക കാരണം ഈ അവസ്ഥയിൽ ദൈവത്തെയും മനുഷ്യരെയും നമുക്ക് ആവശ്യമാണ്.

എഴുതിയത്. പ്രിയ വെസ്ലി

കടപ്പാട് : പ്രിയ വെസ്ലി

Leave A Reply

Your email address will not be published.