Lekhakan News Portal

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു

0

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു. ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ അക്രഡിറ്റേഷനുള്ള മിഡിൽ ഈസ്റ്റിലെ ഏക സെമിനാരിയായ GBS ചർച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ IV (യുഎസ്എ) ഉള്ള സ്‌ഥാപനം കൂടിയാണ്. സെപ്റ്റംബർ മാസം ഒന്നാം തിയതി വൈകുന്നേരം 6:30നു ഷാർജ വർഷിപ് സെന്ററിൽ വെച്ചാണ് പ്രഥമ ഡോക്ടറേറ്റ് നൽകുന്നതിനായി സെറിമണി ക്രമീകരിച്ചത്. തികച്ചും കോവിഡ് 19 നടപടിക്രമങ്ങൾ പാലിച്ചു അത്യാവശ്യ പ്രാധാന്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടു നടത്തപ്പെട്ട അവാർഡ് ദാനം അധ്യക്ഷൻ ബിഷപ്പ് ഷാൻ മാത്യു (അസോസിയേറ്റ് ഡയറക്ടർ ജിബിഎസ്) പ്രാർത്ഥിച്ചു ആരംഭിച്ചു. ശേഷമായി സെമിനാരി അക്കാദമിക് ഡീൻ ഡോ ടി എം ജോയൽ റവ ആൻഡ്രൂ ഡേവിഡ് തോംസണിനെ ഡോക്ടറേറ്റ് (Ph.D – Publications) നു വേണ്ടി ശുപാർശ ചെയ്തു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. ആയതിൽ ഡിഗ്രിയിലേക്കു നയിക്കുന്ന എല്ലാ ആവശ്യകതകളും വിദ്യാർത്ഥി പൂർത്തീകരിച്ചതിന്റെ ലഖു വിവരണം ഉൾപ്പെട്ടിരുന്നു. തുടർന്ന് സെമിനാരി പ്രസിഡണ്ട് ഡോ കെ ഓ മാത്യു നടപടിക്രമങ്ങൾ പൂർത്തിയാക്കി റവ ആൻഡ്രൂ ഡേവിഡ് തോംസണിന് ഡോക്ടറേറ്റ് നൽകി. അബുദാബിയിലെ സെന്റ് ആൻഡ്രൂ ചർച് ചാപ്ലയിൻ ആണ് റവ ആൻഡ്രൂ ഡേവിഡ്.
തദവസരത്തിൽ യൂഎഈ ലുള്ള ഭാരതീയരായ പ്രവാസികൾക്ക് വേണ്ടിയുള്ള ജനോപകാര പ്രവർത്തനങ്ങളെ കണക്കിലെടുത്തു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് (IAS) ശ്രീ ഈ പി ജോണ്സണ് ഹോണററി ഡോക്ടറേറ്റ് നൽകുവാൻ ഉള്ള മാനേജ്‍മെന്റ് ബോർഡ് തീരുമാനം അക്കാദമിക് ഡീൻ സദസിനെ അറിയിച്ചു. വർഷാവസാനം നടക്കുന്ന സെമിനാരിയുടെ വാർഷീക ബിരുദദാന ചടങ്ങിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതാണ്.
മാധ്യമ പ്രതിനിധികളായി ശ്രീ രാജു – മലയാള മനോരമ , ശ്രീ പ്രകാശ് – മാതൃഭൂമി എന്നിവർ പങ്കെടുക്കുയും ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രവാസ സമൂഹത്തെ പ്രതിനിധീകരിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ഈ പി ജോണ്സണ് ഗില്ഗാൽ സെമിനാരിയുടെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും അറിയിച്ചു.
പ്രസ്തുത മീറ്റിംഗിൽ സെമിനാരി രജിസ്ട്രാർ സിസ്റ്റർ നിഷ , അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോസഫ് എന്നിവരെ കൂടാതെ അധ്യാപകരായ പാസ്റ്റർ ജേക്കബ്, പാസ്റ്റർ ബെനഡിക്ട്, പാസ്റ്റർ ജൂലിയസ്, പാസ്റ്റർ ഗ്ലാഡ്‌സൺ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.