Lekhakan News Portal

വിറ്റാമിന്‍ ഡി ആവശ്യകത

0

മനുഷ്യശരീരം സൂര്യരശ്മികളില്‍ നിന്നും ഉണ്ടാക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ചില ഭക്ഷണത്തിലൂടെയും മറ്റും വിറ്റാമിന്‍ ഡി ഉത്പാദനത്തെ ത്വരിതപ്പെടുത്താം.

പല കാരണങ്ങളാലും വിറ്റാമിന്‍ ഡി അത്യാവശ്യഘടകമാണ്. ആരോഗ്യമുള്ള എല്ലിനും പല്ലിനും. പല അസുഖങ്ങളേയും പ്രതിരോധിക്കാനും വിറ്റാമിന്‍ ഡി സഹായിക്കുന്നു.

വിറ്റാമിന്‍ ഡി പേരു സൂചിപ്പിക്കും പോലെ ഒരു വിറ്റാമിനല്ല. ഒരു പ്രോ ഹോര്‍മോണാണിത്.

വിറ്റാമിനുകളെന്നാല്‍ ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ന്യൂട്രിയന്റുകളാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെയിത് ശരീരത്തിലേക്കെത്തണം. എന്നാല്‍ വിറ്റാമിന്‍ ഡി ശരീരത്തിലുത്പാദിപ്പിക്കാനാവും.

വിറ്റാമിന്‍ ഡിയ്ക്ക് വിവിധ റോളുകളാണ് ശരീരത്തിലുളളത്

  • ആരോഗ്യമുള്ള എല്ലിനും പല്ലിനും
  • പ്രതിരോധത്തെ, തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റേയും ആരോഗ്യത്തിന്
  • ഇന്‍സുലിന്‍ ലെവല്‍ നിയന്ത്രിച്ച് ഡയബറ്റിസ് മാനേജ്‌മെന്റിന്
  • ശ്വാസകോശപ്രവര്‍ത്തനത്തേയും കാര്‍ഡിയോവാസ്‌കുലാര്‍ ആരോഗ്യത്തിനും

ഈ പ്രവര്‍ത്തനങ്ങളെ വിശദമായി നോക്കാം

ആരോഗ്യമുള്ള എല്ലുകള്‍ക്ക്

രക്തത്തില്‍ കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റെ ലെവലുകളെ റെഗുലേറ്റഅ ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമുള്ളവയാണിത്.

കുടലുകള്‍ക്ക് കാല്‍സ്യം ആഗിരണം ചെയ്യാന്‍ ഉത്തേജിപ്പിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഡി. അല്ലാത്തപക്ഷം കാല്‍സ്യം കിഡ്‌നിയിലൂടെ പുറന്തള്ളപ്പെടും.

കുട്ടികളില്‍ വിറ്റാമിന്‍ ഡി കുറയുന്നത് റിക്കറ്റ്‌സ് എന്ന അവസ്ഥയ്ക്ക് കാരണമാകും. എല്ലുകളുടെ ബലക്കുറവ് മൂലം വളഞ്ഞ കയ്യും കാലുകളുമായിത്തീരും.

മുതിര്‍ന്നവരില്‍ വിറ്റാമിന്‍ ഡി അപര്യാപ്തത ഓസ്റ്റിയോമലാസിയ അഥവ എല്ലുകളുടെ ബലംകുറയല്‍ കാരണമാകുന്നു. പേശികളുടെയും എല്ലുകളുടേയും ബലംകുറയുന്ന അവസ്ഥയാണിത്.

ഫ്‌ലൂ സാധ്യത കുറയ്ക്കുന്നു

ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നുവെന്ന 2018ല്‍ നടന്ന പഠനങ്ങള്‍ പറയുന്നു.

ശരീരത്തിന് സ്വന്തമായി ഉല്പാദിപ്പിക്കാനാവുമെങ്കിലും പല കാരണങ്ങളാലും ഇതില്‍ കുറവുണ്ടാകും

കാരണങ്ങള്‍

സ്‌കിന്‍ ടൈപ്പ് : സ്‌കിന്‍ ടൈപ്പ് അനുസരിച്ച് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വ്യത്യസ്തമായിരിക്കും. വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നതിന് സൂര്യപ്രകാശം ആവശ്യമാണ്.

സണ്‍സ്‌ക്രീന്‍ : എപ്പോഴും സണ്‍സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന്റെ വിറ്റാമിന്‍ ഡി ഉത്പാദനശേഷി കുറയ്ക്കുന്നു.

ജ്യോഗ്രഫിക്കല്‍ ലൊക്കേഷന്‍: അധികം മലിനീകരണമുള്ള അന്തരീക്ഷം, തണുപ്പുകൂടുതലുള്ള രാജ്യങ്ങള്‍, രാത്രി ഷിഫ്റ്റ്, എന്നിവയെല്ലാം ബാധിക്കുന്നു.

വിറ്റമിന്‍ ഡി അപര്യാപ്തത ലക്ഷണങ്ങള്‍

ഇടക്കിടെ അസുഖം വരുന്നത്, തലകറക്കം, എല്ലുവേദന, പുറംവേദന, മുടികൊഴിച്ചില്‍, പേശിവേദന, എന്നിവയെല്ലാം വിറ്റാമിന്‍ ഡി അപര്യാപ്തതയുടേയും ലക്ഷണമാകാം.

വിറ്റാമിന്‍ ഡി അപര്യാപ്തത അധികം കാലം നീണ്ടുനില്‍ക്കുന്നത്, ന്യൂറോളജിക്കല്‍ അസുഖങ്ങള്‍, ഇന്‍ഫക്ഷനുകള്‍, എന്നിവയ്‌ക്കെല്ലാം കാരണമായേക്കാം.

വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍

ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും നല്ലമാര്‍ഗ്ഗം സണ്‍ലൈറ്റ് ഏല്‍ക്കുന്നതു തന്നെയാണ്. വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങള്‍ നോക്കാം.

അയല, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, ചീസ്, ബീഫ് ലിവര്‍, കൂണുകള്‍, ഫോര്‍ട്ടിഫൈഡ് മില്‍ക് തുടങ്ങിയവ.

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കൂടുതലാകുന്നതും ദോഷകരമാണ്. തലവേദന, മനംപിരട്ടല്‍,എന്നിവയുണ്ടാക്കും. വിശപ്പില്ലായ്മയ്ക്കും, വരണ്ട വായ, മെറ്റാലിക് ടേസ്റ്റ്, ഛര്‍ദ്ദി, എന്നിവയെല്ലാമുണ്ടാകാം.

Leave A Reply

Your email address will not be published.