Lekhakan News Portal

പരീക്ഷകളെ എങ്ങനെ നേരിടാം

0

പരീക്ഷാകാലം ഭീതിയുടെ ആകുലതകളുടെ കാലം ആണ്. പ്രേതെകിച്ചു 10, +2 ക്‌ളാസ്സുകളിൽ പഠിക്കുന്നവർക്ക്. നമുക്ക് ആ പ്രശനങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കും ഒന്ന് നോക്കാം
പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ സമ്മർദ്ദം, വിഷമം, ആകാംഷ,  തലവേദന,  ഭയം  ഇതൊക്ക്വയാണ് ഇന്ന് കണ്ടുവരുന്ന ചില പ്രശനങ്ങൾ. ഇതെല്ലം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഘടകങ്ങൾ ആണ്. ഈ മാനസിക പിരിമുറുക്കം പലരീതിയിലും പാലരീതിയിലും പ്രകടിപ്പിക്കപ്പെടാം. പനി, ഛർദി, വയറിളക്കം, വിശപ്പില്യാമ്മ, ആരോടും മിണ്ടാതിരിക്കുക, അധൈര്യം, ഉറക്കമില്ലായ്മ മുതലായവ ചില ഉദാഹരണങ്ങൾ മാത്രം.
നമ്മൾ പ്രശനങ്ങളെ പറ്റി പറയുമ്പോൾ അതിന്റെ കാരണവും ഉറവിടവും കൂടി അറിഞ്ഞിരിക്കണം. ചില കാരണങ്ങൾ ഇവയാണ്. മാർക്കിനായുള്ള സമ്മർദം, മാതാപിതാക്കയുടെ അമിതമായ പ്രതീക്ഷ,
മത്സരസത്ബുദ്ധി, മറ്റുള്ളവരുമായുള്ള താരതമ്യം. ഒറ്റപ്പെടും എന്നുള്ള തോന്നൽ തള്ളപ്പെടും എന്നുള്ള തോന്നൽ, മറ്റുള്ളവരുടെ പരിഹാസം/ മറ്റുള്ളവരാൽ പരിഹസിക്കപെടും എന്നുള്ള തോന്നൽ
ഇതിനൊക്കെ പരിഹാരം കാണുക എന്നുള്ളത് ആണ് പരീക്ഷ ഭീതി അകറ്റാൻ ഉള്ള ആദ്യ പടി. അത് എങ്ങനെ ഒക്കെ ആകാം എന്നുള്ളത് ഒരു ചോദ്യചിന്ഹം ആണ്.

ആദ്യം ചികിത്സ വീട്ടിൽ നിന്ന് തുടങ്ങണം, അതിനു അമ്മമാർക്ക് ആണ് ഏറ്റവും കൂടുത സഹായിക്കാൻ പറ്റുക. കാരണം ഈ പ്രശനങ്ങളുടെ ഒക്കെ മൂലകാരണം അമ്മമാരുടെ കുട്ടികളോടുള്ള വാത്സല്യവും മറ്റുള്ളവരുടെ മുന്നിൽ സ്വന്തം മക്കളെ ഉയർത്തികാണിക്കാൻ ഉള്ള വ്യഗ്രതയും ആണ്. (അപ്പന്മാരെ മാറ്റി നിർത്തിയത് അല്ല. കുട്ടികളുടെ കാര്യം കൂടുതൽ അറിയുന്നത് അമ്മാർ ആയതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.) അതിനു ആദ്യം നമ്മൾ നമ്മുടെ കുട്ടിയെ മനസിലാക്കുകയാണ് ചെയേണ്ടത്. എല്ലാ കുട്ടികളുടെയും കഴിവ് ഒരുപോലെ അല്ല. ഓരോരുത്തരിലും കഴിവുകൾ അഭിരുചികൾ ഒക്കെ വ്യത്യാസപ്പെട്ടിരിക്കും. അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് കണക്കിന് ഫുൾ കിട്ടിയത് കൊണ്ട് നമ്മുടെ കുട്ടിക്കും കിട്ടണം എന്ന് വാശിപിടിക്കരുത്. അതിനു പകരം നമ്മുടെ കുട്ടിക്ക് എന്താണോ നേടാൻ കഴിയുന്നത് അത് നേടാൻ ഉള്ള ആത്മവിശ്വസം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടത്.

പിന്നീട് ഒരു കുട്ടിയെ അറിയുന്നത് അവന്റെ അധ്യാപകർ ആണ്. അവർക്കും വലിയ കാര്യം ചെയ്യാൻ കഴിയും. അതിനു വേണ്ടത് നല്ല അധ്യാപക രക്ഷാകർതൃ ബന്ധം ആണ്. രക്ഷാകർത്താവും അധ്യാപകരും തമ്മിൽ ഉള്ള തുറന്ന ചർച്ചകൾ ഒരു കുട്ടിയുടെ മാനസിക ബൗദ്ധിക വളർച്ചക്ക് സഹായകം ആകും. കുട്ടികളുടെ ആത്മവിശ്വാസം കൂടാനും പരീക്ഷകളെ നേരിടാൻ ഉള്ള കരുത്ത് നേടാനും അധ്യാപകരുടെ പ്രോത്സാഹനം സഹായകം ആണ്. അതുപോലെ തന്നെ ഒരു നല്ല കൗൺസിലറിന്റെ സഹായവും തേടാം. കൗൺസിലറെ തിരഞ്ഞെടുക്കുബോൾ പ്രേത്യേകം ശ്രദ്ധിക്കണം. സ്വായം പ്രെഖ്യാപിത കൗൺസിലർമാരെ കഴിവതും ഒഴിവാക്കുക. മറവി എങ്ങനെ പരിഹരിക്കാം
ഇനി പരീക്ഷയിൽ സംഭവിക്കുന്നത് എന്തണെന്നു നോക്കാം. പരീക്ഷ എഴുതുമ്പോൾ പഠിച്ചത് എല്ലാം മറന്നു പോകുക. ഇത് വളരെയധികം കുട്ടികളെ അലട്ടുന്ന ഒരു പ്രശനം ആണ്. ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു??
പഠനത്തിന് ഒരു പ്ലാൻ ഇല്ലാതെയിരിക്കുക.

റിവിഷന് പ്ലാൻ ഇല്ലാതെയിരിക്കുക

ശരിയായ വിശ്രമം ഇല്ലാതെയിരിക്കുക

മനസ്സിൽ നെഗറ്റീവ് ചിന്താഗതി ഉണ്ടാവുക

വേണ്ട രീത്യിൽ പ്ലാനിംഗ് ഇല്ലാതെയുള്ള പഠനം.

എന്തെങ്കിലും എവിടെ നിന്നെങ്കിലും പഠിക്കുക,

ഒരു വിഷയം പഠിക്കുന്നതിന്റെ ഇടക്ക് അടുത്ത വിഷയം എടുക്കുക,

സമയക്രമീകരണം ഇല്ലാതെയുള്ള പഠനം ഇതൊക്കെ മറവിക്ക് കാരണം ആകുന്നു.

എങ്ങനെ പഠനം പ്ലാൻ ചെയ്യാം?
ഇന്നത്തെ തീയതി മുതൽ പരീക്ഷക്ക് എത്ര ദിവസം ഉണ്ട് എന്ന് നോക്കുക. എന്നിട്ട് ദിവസത്തെ വിഷയത്തെ കൊണ്ട് ഹരിക്കുക. ഓരോവിഷയത്തിനു വേണ്ട ദിനങ്ങൾ കണക്കാക്കുക. പ്രയാസം കൂടിയ വിഷയത്തിന് കൂടുതൽ സമയം കൊടുക്കുക. പ്രയാസം ഉള്ളത് അവസാനത്തേക്ക് മാറ്റി വെക്കാതിരിക്കുക. അഭ്യുദയകാംഷികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുക
പിന്നീട് ഓരോ ദിവസത്തെയും 24 മണിക്കൂർ വിഭജിക്കുക.
12 മണിക്കൂർ പഠനം
7 മണിക്കൂർ ഉറക്കം
ആഹാരം(എല്ലാം കൂടെ ) 1 മണിക്കൂർ
മാനസികോല്ലാസം 1 മണിക്കൂർ
ദിനകൃത്യങ്ങൾ 1 മണിക്കൂർ
മറ്റുള്ളവ 2 മണിക്കൂർ

മുകൾ പറഞ്ഞ 12 മണിക്കൂർ പഠനം എങ്ങനെ വിഭജിക്കാം എന്ന് നോക്കാം
രാവിലെ 3 മണിക്കൂർ (പ്രാതലിനു മുന്നേ ഉത്തമം)
ഉച്ചകഴിഞ്ഞു 3മണിക്കൂർ
വൈകിട്ട് 3 മണിക്കൂർ (ഈ സമയത്തു വീട്ടിൽ ഉള്ളവർ സീരിയൽ/ടി വി കാണൽ നിർത്തി സഹകരിക്കണം)
രാത്രി 3 മണിക്കൂർ (അത്താഴ ശേഷം)
ഇതിൽ തന്നെ വായിക്കാൻ ഉള്ള സമയം, എഴുതാൻ ഉള്ള സമയം റിവിഷൻ ചെയ്യാൻ ഉള്ള സമയം മുതലായവ തരാം തിരിക്കണം.
പ്ലാനിംഗ് ഒക്കെ പലരും ഇതിലും വലുതായി ചെയ്യാറുണ്ട്. എന്നാൽ അത് പ്രാവർത്തികം ആക്കുന്നതിൽ ആണ് വിജയം ഇരിക്കുന്നത്. ഇടക്കിടക്ക് നിങ്ങളുടെ പ്രവർത്തനം പ്ലാൻ അനുസരിച്ചു ആണോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. അതുപോലെ പ്ലാനിൽ സമയ നഷ്ടം ഉണ്ടാവാതെ നോക്കണം
പ്ലാനിനെ തകർക്കുന്ന ഒന്നാണ് ഏകാഗ്രത നഷ്ട്ടപെടുന്നത്

ഏകാഗ്രത ഉണ്ടാവാൻ ഉള്ള ചില മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു
ഒരേ സമയത്തു, ഒരേ സ്ഥലത്തു തന്നെ എന്നും പഠിക്കാൻ തിരഞ്ഞെടുക്കുക
മൊബൈൽ ടി വി കമ്പ്യൂട്ടർ മുതലായ ശ്രദ്ധ തിരിക്കുന്നത് ഒക്കെ അടുത്ത് നിന്ന് മാറ്റി വെക്കുക
വീട്ടിൽ ഉള്ളവരോടും പഠന സമയത്തെ പറ്റി പറയുക. അവരുടെ ഭാഗത്തു നിന്നുള്ള സഹകരണം ഉണ്ടാവും
കൂട്ടുകാരുടെ/ബന്ധുക്കളുടെ ഒക്കെ ഫോൺ കോളുകൾ കഴുവതും ഒഴുവാക്കുക

ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക
ശ്വാസം വലിച്ചു വിടുക
കൈകൾ കൂട്ടി തിരുമുക
കൈകാലുകൾ കുടയുക
അല്പസമയം ശാന്തമായ സംഗിതം കേൾക്കുക
മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക

പഠനവിധി/പരീക്ഷ കാലത്തു താഴെ പറയുന്ന കാര്യങ്ങൾ ഒഴിവാക്കുക
യാത്രകൾ/ഫങ്ഷനുകൾ കഴിവതും ഒഴിവാക്കുക.
നെഗറ്റീവ് മാത്രം പറയുന്ന ആളുകളോട് സംസാരിക്കാതിരിക്കുക
ടൂർണമെന്റുകൾ/മാച്ചുകൾ ഒക്കെ ഒഴിവാക്കുക. അവയുടെ ഹൈലൈറ്സ് പരീക്ഷ കഴിഞ്ഞു കാണാം. പരിക്ഷക് ഹൈലൈറ്റ്സ് ഇല്ല
സോയിൽ മീഡിയ ഉപയോഗം നിർത്തുക
ആവിശ്യത്തിന് വിശ്രമം എടുക്കുക.
ആഹാരകാര്യത്തിൽ ശ്രദ്ധ വേണ്ട കാലം ആണ് പരീക്ഷ കാലം
പുറത്തുനിന്നു ഉള്ള ഭക്ഷണം നിർത്തുക.
വറുത്തതും പൊരിച്ചതും ആയ ഭക്ഷണം ഒഴിവാക്കുക
പഴങ്ങൾ/ഉണക്കിയ പഴങ്ങൾ ആഹാരത്തിൽ ഉൾപെടുത്തുക,
ധാരാളം വെള്ളം കുടിക്കുക
ആഹാരത്തിൽ പച്ചക്കറികൾ കൂടുതലായി ഉൾപെടുത്തുക

പോസിറ്റീവ് തിങ്കിങ്
സ്വയം പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കിയെടുക്കുക
എന്നെകൊണ്ട് ചെയ്യൻ പറ്റും, എനിക്ക് കഴിയും എന്നുള്ള ചിന്താഗതി വളർത്തിയെടുക്കുക
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തുക
ഈ പരീക്ഷ അല്ല അവസരങ്ങളുടെ അവസാനം.
പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണെന്ന് ഓർക്കുക
എല്ലാവര്ക്കും നല്ല വിജയം ആശംസിച്ചുകൊണ്ട് നിര്ത്തുന്നു

ലേഖകൻ: ടോം ടി ജോർജ്         

Leave A Reply

Your email address will not be published.