Lekhakan News Portal

“യേശുവാണ് യഥാർത്ഥ ദൈവം”: ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസിയായ ഇറാൻ സ്വദേശിനിയുടെ സാക്ഷ്യം

0

.

തനിക്ക് 12-13 വയസ്സുള്ളപ്പോഴാണ് തന്റെ കുടുംബത്തോടൊപ്പം ഇറാനിൽ നിന്നും കാനഡയിലെത്തിയത്. അവിടെ ചിലവഴിച്ചു കഴിഞ്ഞ 21 വർഷക്കാലം ആരും തന്നെ തന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ലെന്നും അത്രത്തോളം സഭ ഇവിടെ ക്ഷയിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഫ്ലോറിഡയിലേക്ക് പോകുവാൻ തീരുമാനിച്ച തന്നെ പരിശുദ്ധാത്മാവാണ് ടൊറന്റോയിൽ പിടിച്ചു നിർത്തിയത്. അതാണ് തന്റെ കുടുംബത്തെ രക്ഷിക്കുവാൻ കാരണമായത്. നരകത്തെ കുറിച്ചുള്ള സാക്ഷ്യങ്ങൾ സംബന്ധിച്ച ചില വീഡിയോകൾ കണ്ടതാണ് ജീവിതത്തെ മാറ്റിമറിച്ചത്. സത്യമെന്താണെന്ന് കാണിച്ചു തരണമെന്ന് യേശുവിനോടു പ്രാർത്ഥിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രായമായ യൂറോപ്യൻ സ്ത്രീ തന്നെ സന്ദർശിച്ചുവെന്നും, അവർ തന്നെ ദേവാലയത്തിലേക്ക് ക്ഷണിച്ചുവെന്നും അവർ വെളിപ്പെടുത്തി.
അന്നുമുതൽ മറ്റുള്ള ദൈവീക സങ്കൽപ്പങ്ങളെ ഉപേക്ഷിച്ച അവൾ ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു. പുകവലി പോലെയുള്ള ദുശീലങ്ങൾ ഉപേക്ഷിച്ചതും സ്നേഹവും സമാധാനവും കൊണ്ട് ഹൃദയം നിറഞ്ഞതും ഇതിലൂടെയാണെന്നും യുവതി വെളിപ്പെടുത്തി. സത്യദൈവത്തെ അറിയാതെയാണ് തന്റെ പിതാവ് കൊല്ലപ്പെട്ടത്. ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ പാപം ചെയ്താലും ദൈവത്തിനു അത് ക്ഷമിക്കുവാൻ കഴിയും. ഇസ്ലാമിൽ നിന്നുമാണ് വരുന്നതെന്നും അതിലെ ദൈവീക സങ്കൽപ്പം തെറ്റാണെന്നും വീഡിയോയിൽ പരാമർശിക്കുന്നു.

നിങ്ങൾക്ക് ദൈവത്തെ അറിയണമെന്നുണ്ടെങ്കിൽ യേശുവിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു. തന്നിൽ നിന്നും സുവിശേഷം കേട്ട തന്റെ സഹോദരിമാരും ക്രമേണ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതായും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Leave A Reply

Your email address will not be published.