fbpx
Lekhakan News Portal

കോട്ടയത്തു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി

0 694

കോട്ടയം : ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി ഫാ.ജോർജ് എട്ടുപറയിലിനെ (55) പള്ളിവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്വ സ്വദേശിയാണ്. ഇന്നലെ വൈകിട്ടോടെ കാണാതായെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പോലീസും ഇടവകാംഗങ്ങളും തിരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വൈദിക ന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റവ. ഫാ. ജോർജ് എട്ടുപറയുടെ അസ്വഭാവിക മരണത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നുവെന്നും ചങ്ങനാശ്ശേരി അതിരൂപത പ്രസ്താവനയിൽ കുറിച്ചു. ഏതാനും നാളുകൾക്കുമുൻപ് പള്ളി കോമ്പൗണ്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ചിലർക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മർദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണെന്നും ജോർജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തിൽ ചങ്ങനാശേരി അതിരൂപതാ കുടുംബം മുഴുവൻ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: