Lekhakan News Portal

വിശ്വപ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പ്:

0

വിശ്വപ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പ്:

1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്‍റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ, ഞാനിപ്പോൾ യാത്ര ചെയ്യുന്നത് വീൽ ചെയറിലാണ്!!!

2, എന്‍റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും, വിലയേറിയ ചെരിപ്പുകളും, നിറഞ്ഞിരിക്കുന്നു… പക്ഷേ, ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്‍റെ ശരീരം പൊതിഞ്ഞിരിക്കുന്നു!!!

3, ബാങ്കിൽ ആവശ്യത്തിനു പണം ഉണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല!!!

4, എന്‍റെ വീട് ഒരു കൊട്ടാരം പോലെ ആണെങ്കിലും, ഞാൻ ഇപ്പോൾ ആശുപത്രിയിലെ ഇരട്ട വലിപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു!!!

5, ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പായുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലാബിൽ നിന്നു മറ്റൊരു ലാബിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു!!!

6, ഞാൻ നൂറു കണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി. എന്നാൽ ഇപ്പോൾ ഡോക്ടറുടെ കുറിപ്പാണ് എന്‍റെ ഓട്ടോഗ്രാഫ്!!!

7, എന്‍റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴു ബ്യുട്ടിഷന്മാർ ഉണ്ടായിരുന്നു. എന്നാൽ എന്‍റെ തലയിൽ ഇപ്പോൾ ഒരു മുടി പോലും ഇല്ല!!!

8, ഒരു സ്വകാര്യ ജെറ്റിൽ എനിക്ക് ആവശ്യം ഉള്ളിടത്ത് പറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം ആവശ്യമാണ്!!!

9, ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും എൻ്റെ ഭക്ഷണക്രമം ഇപ്പോൾ ഒരു ദിവസം രണ്ടു ഗുളികകളും രാത്രിയിൽ കുറച്ചു തുള്ളി ഉപ്പു വെള്ളവുമാണ്!!!

ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും, പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും കൊണ്ട് അൽപ്പം പോലും ആശ്വാസം എനിക്ക് ലഭിക്കുന്നില്ല. ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവുമാണ്…

മരണമൊരു സത്യം തന്നെയാണ്. എന്നാൽ, ആ മരണത്തിനപ്പുറത്തേക്കുള്ള ലോകത്തിൽ പ്രതീക്ഷയോടെ ചുവടുവയ്ക്കാൻ കഴിയണമെങ്കിൽ യേശുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിക്കണം… യേശുമില്ലാത്ത ജീവിതവും യേശുവിലല്ലാതുള്ള മരണവും നരകത്തിലേക്കാണ് നയിക്കുന്നത്. അതു കൊണ്ട് സമയവും സൗകര്യവും സൗന്ദര്യവും ആരോഗ്യവും പ്രതാപവും ഉള്ളപ്പോൾ തന്നെ യേശുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിച്ച്, യേശുവിൻ്റെ കല്പനകൾ അനുസരിച്ച്, ഈ ലോകത്തിന് വാഗ്ദാനം ചെയ്യാൻ കഴിയുന്നതെല്ലാം ചപ്പെന്നും ചവറെന്നും എണ്ണി പൂർണ്ണമായും വേർപ്പെട്ട് ആത്മാവിലും സത്യത്തിലും ആരാധിക്കണം. ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും, എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും, നമ്മുടെ ജീവിതം യേശുവിനു സമർപ്പിതമല്ലെങ്കിൽ, നമ്മുടെ ജീവിതം അപൂർണ്ണമാകും…

യേശുവാണ് സത്യം
യേശുവാണ് മാർഗ്ഗം
യേശുവാണ് ജീവൻ

Leave A Reply

Your email address will not be published.