Lekhakan News Portal

രാജ്യവ്യാപകമായി ലോക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും

0

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്ത് ഏർപെടുത്തിയ ലോക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ ഉടൻ കേന്ദ്രം പുറത്തിറക്കും. മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതൽ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗൺ.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്താമായിരിക്കും നാലാംഘട്ട ലോക്ഡൗൺ എന്ന് അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.മാർച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17ലേക്കും നീട്ടുകയായിരുന്നു.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടുന്നത്. 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി

Leave A Reply

Your email address will not be published.