Lekhakan News Portal

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനു നേരെ ആക്രമണം; തളളി വീഴ്ത്തി മർദ്ദിച്ചു

0

മനാമ: ബഹ്റൈനിൽ മലയാളി നഴ്സിനു നേരെ ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റക്ക് നടന്നു വരുമ്പോൾ പിന്നാലെ എത്തിയ അക്രമി തളളി വീഴ്ത്തി മർദ്ദിക്കുകയായിരുന്നു. ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ചെവ്വാഴ്ച രാത്രിയാണ് സംഭവം

രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ വച്ച് പിന്നാലെ എത്തിയ അക്രമി തള്ളി വീഴ്ത്തുകയും മർദിക്കുകയുമായിരുന്നു. വീടിന് 20 മീറ്റർ അകലെ വച്ചാണ് യുവതി അക്രമത്തിന് ഇരയായത്. സിസിടിവി ദ്യശ്യങ്ങൽ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.