Lekhakan News Portal

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഏകദിന സെമിനാർ : പാസ്റ്റർ റെജി ശാസ്താംകോട്ട ക്‌ളാസുകൾ നയിക്കുന്നു

0 393

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഏകദിന സെമിനാർ : പാസ്റ്റർ റെജി ശാസ്താംകോട്ട ക്‌ളാസുകൾ നയിക്കുന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 28 തിങ്കൾ വൈകുന്നേരം 8 മണി മുതൽ 10 മണി വരെയാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത് . “വിശ്വാസ ത്യാഗം” എന്ന വിഷയത്തെ അസ്പദ്ധീകരിച്ചു നടക്കുന്ന പ്രസ്തുത സെമിനാർ ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ റെജി ശാസ്താംകോട്ട നയിക്കും . സെമിനാരി പ്രസിഡന്റ് റവ ഡോ കെ ഓ മാത്യു ഉൽഘാടനം ചെയ്യുന്ന സെമിനാർ പങ്കെടുക്കുന്നവർക്ക് ആത്മീക ഉത്തേജനം ആകും എന്നത് തർക്കെതരം ആണ് . സെമിനാരി അക്കാഡമിക് ഡീൻ ഡോ ടി എം ജോയൽ സെമിനാരിയുടെ പ്രവർത്തനങ്ങളെ പറ്റി ലഖു വിവരണം നൽകും.
മലയാളം B.Th വിഭാഗം മുൻകൈ എടുത്തു നടത്തുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്ക് പുറമെ വചന സ്നേഹികളായ വിശ്വാസ സഹോദരങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. സഭാ വ്യത്യാസംകൂടാതെ തിരുവചനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഇത് അനുഗ്രഹം ആകുമെന്നും , ആയതിലേക്കു എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും മലയാളം B.Th കോർഡിനേറ്റർ പാസ്റ്റർ ജോൺ പീറ്റർ അറിയിച്ചു .
ഈ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 880 823 9433 എന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ് . മീഡിയ പാർട്നർസ് ആയി Lekhakan TV യും ചർച് ഓഫ് ഗോഡ് യുഎഈ മീഡിയയും പ്രവർത്തിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഗ്ലാഡ്‌സൺ 050 8559 029

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: