Lekhakan News Portal

ചെങ്ങന്നൂരിൽ പത്തനംതിട്ട ജില്ലാ അതിർത്തികൾ അടച്ചു

0

ചെങ്ങന്നൂർ: കോവിഡ് പ്രതിരോധത്തിൻ്റെ മുൻകരുതലായി പത്തനംതിട്ട – ആലപ്പുഴ ജില്ലാ അതിർത്തികൾ അടക്കുവാൻ കളക്ടർ ഉത്തരവ് ഇട്ടതിനു പിന്നാലെയാണ് അതിർത്തികൾ അടച്ചത്.

ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്, മംഗലം ഭാഗത്തെ അതിർത്തികളും അടച്ചു.
വരട്ടാറിൻ്റെ കുറുകെയുള്ള ഓതറ പുതുക്കുളങ്ങര ചപ്പാത്ത്, ചേലൂർകടവ് പാലം എന്നിവിടങ്ങളിൽ മുളകെട്ടി അടച്ചു കഴിഞ്ഞു.

ഇടനാട്, പരുമൂട്ടിൽ കടവ് പാലങ്ങൾ,
കുമ്പനാട് ആറാട്ടുപുഴ പാലങ്ങളും അടക്കുന്നു.

ഇന്നലെ മുതൽ ജില്ലാ അതിർത്തിയിലെ മറ്റ് പ്രധാന റോഡുകളും അടച്ചിരുന്നു.

ഒരു പ്രധാന റോഡ് മാത്രം ഒഴിവാക്കും.
ചില വിവരങ്ങൾ ചുവടെ ചേർക്കുന്നു:
തലയാർ -തിരുവൻവണ്ടൂർ,തലയാർ – നന്നാട്, തെങ്ങേലി – പനച്ചമൂട്ടിൽക്കടവ് പാലം,
പുതുക്കുളങ്ങര ചപ്പാത്ത്-മംഗലം പാലം,
കുറ്റിക്കാട്ടുപടി പാലം – ഓതറ,
മാമ്മൂട് -പുത്തൻകാവ് ( ഇടനാട് പാലം ),
ആൽത്തറ – തൈമറവുംകര,
തൈമറവുംകര – പ്രാവിൻകൂട്,
ഇരമല്ലിക്കര -നെടുമ്പ്രം,
തോട്ടടി-നിരണം,
ഇറത്തോട്-നിരണം,
ഇല്ലിമല-കടപ്ര,
വ്യാസപുരം-കടപ്ര,
പനച്ചമൂട്-കടപ്ര

Leave A Reply

Your email address will not be published.