Lekhakan News Portal

ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസീയർ ഡോ. പോൾ എൽ. വോക്കർ നിത്യതയിൽ

0

അറ്റ്ലാൻ്റ : ചർച്ച് ഓഫ് ഗോഡിൻ്റെ മുൻ ജനറൽ ഓവർസീയർ ഡോ. പോൾ എൽ. വോക്കർ (89) നിത്യതയിൽ ചേർക്കപ്പെട്ടു. അറ്റ്ലാൻ്റയിലെ മൗണ്ട് പാരാൻ ചർച്ച് ഓഫ് ഗോഡിൻ്റെ ശുശ്രൂഷകനായി 40 വർഷങ്ങൾ സേവനമനുഷ്ഠിച്ച അദ്ദേഹം 1996 മുതൽ 2000 വരെയാണ് ജനറൽ ഓവർസീയറായി ചർച്ച് ഓഫ് ഗോഡിന് നയിച്ചത്.

നോർത്ത് ഡാകോതയിലെ മിനോട്ടിൽ ജനിച്ച വോക്കർ 1950-ൽ ദൈവീകവിളി തിരിച്ചറിഞ്ഞ് ലീ കോളേജ്, പ്രസ് ബറ്റേറിയൻ കോളേജ്, എമോറി, ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും വൈദീകപഠനം പൂർത്തിയാക്കി. കാലിഫോർണിയയിലും, ടെന്നിസിയിലും സ്റ്റേറ്റ് സൺഡേ സ്കൂൾ, യൂത്ത് ഡയറക്ടറായി 1955-60 കാലഘട്ടങ്ങളിൽ തന്നെ നേതൃത്വ സ്ഥാനങ്ങളിൽ ശോഭിച്ചു തുടങ്ങിയ വോക്കർ ചർച്ച് ഓഫ് ഗോഡ് എഡ്യുക്കേഷൻ ചാൻസലർ, തേർഡ് അസിസ്റ്റൻ്റ് ജനറൽ ഓവർസീയർ (2004), സെക്രട്ടറി ജനറൽ (2006) മുതലായ സുപ്രധാന പദവികളും വഹിച്ചിരുന്നു. എട്ടോളം അനുഗ്രഹീത പുസ്തകങ്ങൾ ക്രൈസ്തവ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ‘പരിശുദ്ധാന്മാവിൻ്റെ അഭിഷേകത്തോടെ ജനറൽ ഓവർസീയറായുളള അദ്ദേഹത്തിൻ്റെ ശുശ്രൂഷകൾ ചർച്ച് ഓഫ് ഗോഡ് എന്ന മഹത് പ്രസ്ഥാനത്തിന് വ്യക്തമായ ദിശാബോധം നല്കുവാൻ ഇടയായി’ എന്ന് ഇപ്പോഴത്തെ ജനറൽ ഓവർസീയർ തിമോത്തി എം. ഹിൽ സ്മരിക്കുന്നു.

1952-ൽ കാർമ്മലീറ്റയെ ജീവിത പങ്കാളിയായി സ്വീകരിക്കുകയും പോൾ, മാർക് എന്നീ മക്കളെ ദൈവം ദാനമായി നൽകുകയും ചെയ്തു. രണ്ടാമത്തെ മകൻ മാർക്, ലീ കോളേജിൻ്റെ പ്രസിഡൻ്റായി സേവനം അനുഷ്ഠിക്കുന്നു.

Leave A Reply

Your email address will not be published.