Lekhakan News Portal

തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണ് പിളര്‍ന്നു തകര്‍ന്നു

0

കോഴിക്കോട്: കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് വിവരം.

ടേബിൾടോപ്പ് വിമാനത്താവളം – അഥവാ – രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂർ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. രണ്ട് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സഹപൈലറ്റ് അഖിലേഷിന് സാ

രമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

എയർ ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ റിലീസിലെ വിവരം

കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി വൻഅപകടം. 30 അടി താഴ്ചയിലേക്ക്​ വീണ വിമാനം രണ്ടായി പിളർന്നു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ്​ സൂചന. ദുബൈയിൽനിന്ന്​ 2.14ന്​ പുറപ്പെട്ട ദുബൈ-കാലിക്കറ്റ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ (IX-1344) വിമാനമാണ്​ അപകടത്തിൽപെട്ടത്​. 191 പേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. ഇതിൽ 180 പേരാണ്​ യാത്രക്കാർ എന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വിവരം. പരിക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടിയിലെ ​മേഴ്​സി, റിലീഫ്​ ആശുപത്രികളി​ൽ​ പ്രവേശിപ്പിച്ചിട്ടുണ്ട്​. രാത്രി എട്ടുമണിയോടെയാണ്​ അപകടം നടന്നത്​. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ്​ബെൽറ്റ്​ റോഡി​െൻറ ഭാഗത്തേക്കാണ്​ വിമാനം വീണത്​. 30 അടിയോളം താഴ്​ചയിലേക്കാണ്​ വീണതെന്ന്​ നാട്ടുകാർ പറയുന്നു. വിമാനത്തിൽനിന്ന്​ പുക ഉയരുന്നുണ്ട്​. വിമാനത്തി​െൻറ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ്​ പരിക്കേറ്റതിൽ അധികവുമെന്നാണ്​ വിവരം. നാൽപതോളം ആംബുലൻസുകൾ സംഭവ സ്​ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​. കോഴിക്കോട്​, മലപ്പുറം ജില്ല കലക്​ടർമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

 

കടപ്പാട്: asianetnews.com

Leave A Reply

Your email address will not be published.