Lekhakan News Portal

ആറു വയസ്സുകാരി എൽസ്മിയ മോൾക്ക് A- Z ഏത് അക്ഷരത്തിലും വചനം ഹൃദിസ്ഥം

0

ദുബായ്: കാർട്ടൂൺ കണ്ടും മൊബൈലിൽ കളിച്ചും ബാല്യം ചിലവഴിക്കുന്ന കുഞ്ഞുമക്കൾക്കു മുൻപിൽ വ്യത്യസ്തയാകുകയാണ്, വചനം മനഃപാഠമാക്കി എൽസ്മിയ റോബിൻ എന്ന കൊച്ചുമിടുക്കി. A മുതൽ Z വരെ ഏതു അക്ഷരം നൽകിയാലും അതിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് വചനങ്ങൾ അധ്യായവും വാക്യവും ചേർത്ത് പറയുന്ന ആറുവയസ്സുകാരി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗൾഫ് മലയാളി ക്രൈസ്തവർക്കിടയിൽ വലിയ ചർച്ചയായി മാറുകയാണ്. ദുബായ് ജീസസ് യൂത്തിലെ സജീവ അംഗങ്ങളായ റോബിൻ – നൈനി ദമ്പതികളുടെ മകളാണ് ഈ മിടുമിടുക്കി. രണ്ടുമക്കളിൽ മൂത്തവൾ, എൽസ്മിയ റോബിൻ. എൽറിക് മോന്റെ ചേച്ചിക്കുട്ടി.
ജീസസ് യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനമായ ആറ് തൂണുകളിൽ രണ്ടാമത്തെ അടിസ്ഥാനമായ ദൈവ വചനത്തിന്റെ മഹത്വം തങ്ങൾ അറിഞ്ഞതുപോലെ, തങ്ങളുടെ മകൾക്കും ശൈശവത്തിൽ തന്നെ പകർന്നു കൊടുക്കാൻ റോബിനും നൈനിയും മറന്നില്ല. മറ്റു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ പലതരം സാധനങ്ങൾ വാങ്ങി കൊടുക്കാൻ വെമ്പൽ കാട്ടുമ്പോൾ ഇവർ ഇവരുടെ കുട്ടിക്ക് ‘ദൈവ വചനം’ എന്ന മഹത്തായ സമ്മാനം പകർന്നു നൽകുകയായിരിന്നു.

കുഞ്ഞ് എൽസ്മിയ വചനം പഠിക്കുവാൻ തുടങ്ങിയത് എങ്ങനെയെന്ന് റോബിൻ വിവരിച്ചത് ഇങ്ങനെ, “ഒരിക്കൽ ദേവാലയത്തിൽവച്ച് നടന്ന ഏകദിന ധ്യാനത്തിൽ അവിടുത്തെ ഡയറക്ടർ അച്ചൻ മൂന്ന് വയസ്സുളള കുഞ്ഞുങ്ങളെക്കൊണ്ട് തിരുവചനം പറയിക്കുന്നത് കേൾക്കുവാൻ ഇടയായി. ഇത് കണ്ടപ്പോൾ ഞങ്ങളുടെ മകളെയും തിരുവചനം പഠിപ്പിക്കണമെന്ന് ഒരാഗ്രഹം ഉള്ളിൽ ഉണ്ടായി. അങ്ങനെ മിയമോൾക്ക് മൂന്ന് വയസ്സുളളപ്പോൾത്തന്നെ ആദ്യ തിരുവചനമായി, സങ്കീർത്തനങ്ങൾ 23:1 ‘കർത്താവാണ്‌ എൻെറ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല’ എന്നത് പഠിപ്പിച്ചു”.

Leave A Reply

Your email address will not be published.