Lekhakan News Portal

ലോക രാഷ്ട്രങ്ങൾക്ക് വേണ്ടി upf uae പ്രാർത്ഥിക്കുന്നു നിങ്ങൾക്കും പങ്കെടുക്കാം…….

0

ലോക രാഷ്ട്രങ്ങളിൽ നാശംവിതച്ചു കൊണ്ടിരിക്കുന്ന കൊറോണയിൽ നിന്നും മുക്തി നേടുവാൻ UPF UAE ഒന്നടങ്കം പ്രാർത്ഥിക്കുന്നു.
മാർച്ച് 31 (ഇന്ന് രാത്രി) രാത്രി 9 മണി മുതൽ 10 മണി വരെ യു പി എഫ് യു എ ഇ യുടെ എല്ലാ ദൈവ സഭകളും അവരുടെ ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനാ വിഷയങ്ങൾ

  1. കൊറോണ വൈറസ് വ്യാപിക്കുന്നത് തടസപ്പെടുവാൻ പ്രാർത്ഥിക്കാം. അണുബാധയുള്ളവർ അത് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വയം മുൻ കരുതൽ എടുക്കേണ്ടതിനായി
  2. ബാധിക്കപ്പെട്ടവർക്കായും, നീരീക്ഷണത്തിലുള്ളവർക്കായും പ്രാർഥിക്കാം. ദൈവമക്കൾ എല്ലാ രാജ്യങ്ങളിലും സംരക്ഷിക്കപ്പെടണം. ലോകമെമ്പാടും വലിയ ഒരു ഉണർവ് ഉണ്ടാകുവാൻ. സുവിശേഷവ്യാപനത്തിനും രാജ്യങ്ങൾ യേശുവിനെ അറിയുവാനും ഇതൊരു മുഖാന്തിരമാകുവാൻ
  3. ആരോഗ്യ മേഖലയിലെ ഡോക്ടർ നേഴ്സ് ഫാര്മസിസിറ്റ്, ലാബ് ടെക്നീഷൻസ്, ഡ്രൈവേഴ്സ് മറ്റ് പ്രവർത്തകർക്കായും അവരുടെ സംരക്ഷണത്തിനായും പ്രാർഥിക്കാം
  4. വൈറസ് ബാധിക്കപെട്ട 200 ലധികം രാജ്യങ്ങളുണ്ട്. ശക്തമായ പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കപ്പെടുവാനും ആശങ്ക അകറ്റപ്പെടുവാനും പ്രാർഥിക്കാം. കൊറോണ് ബാധിതർ എല്ലാവരും സൗഖ്യം പ്രാപിക്കേണ്ടതിനായി
  5. പ്രവാസികളായി പാർക്കുന്ന ഭാരതീയർ പലരും ഭീതിയിലാണ്. ജോലി മേഖലയിലും യാത്രാ സംവിധാനങ്ങളിലും തടസങ്ങൾ നേരിടുന്നു. ദൈവീക ഇടപെടലിനായി പ്രാർഥിക്കാം.
  6. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. ഭരണകർത്താക്കൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളുവാൻ സാധിക്കേണ്ടതിന് പ്രാർഥിക്കാം. വൈറസ് പടരുന്നതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കുവാൻ രാജ്യങ്ങളെ സഹായിക്കേണ്ടതിനായി
  7. ഇപ്പൊഴുള്ള ഈ നിയന്ത്രണാവസ്ഥ നമുക്കും കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും അവരുടെ ഭാവിക്കും ഒരു ദോഷവും ഉണ്ടാക്കാതിരിക്കുവാൻ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ മനുഷ്യർ ഒറ്റക്കെട്ടായി ധൈര്യത്തോടെ , ഐക്യതയോടെ കൊറോണയെ തുരത്തേണ്ടതിനായി പ്രാർഥിക്കാം. ദൈവസഭ പ്രാർത്ഥനയിൽ ഒരുമിക്കാൻ.
  8. പൊതു ആരാധന സ്വാതന്ത്ര്യം , യാത്രാ സംവിധാനം സ്കൂൾ, ഓഫീസ്, ഫാക്ടറി, കച്ചവടം, ട്രാഫിക് എല്ലാം പൂർവ്വ സ്ഥിതിയിൽ പുന:സ്ഥാപിക്കപ്പെടാൻ
  9. സാമ്പത്തിക മേഖല തകരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം. ആഹാരസാധനങ്ങൾ, പഴം പച്ചക്കറികൾ പ്രാഥമിക ആവശ്യ വസ്തുക്കളായ മാസ്കകൾ, മറ്റ് മരുന്നുകൾ തുടങ്ങിയവക്ക് ക്ഷാമം ഉണ്ടാകാതിരിക്കുവാൻ. പല മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ ജോലി ഇല്ലാതെ ആയിരിക്കുന്നു. ഇങ്ങനെ നിത്യവൃത്തിക്ക് വകയില്ലാത്തവർക്കായി പ്രാർത്ഥിക്കണം
  10. യു എ ഇ എ ഓർത്ത് പ്രാർത്ഥിക്കാം. ഭരണാധികാരികളെയും,ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സഹോദര സഹോദരിമാരെയും ഓർത്ത് പ്രാർത്ഥിക്കാം…

Leave A Reply

Your email address will not be published.