Lekhakan News Portal

പെന്തെക്കോസ്തു സമൂഹത്തത്തോടൊപ്പം സർക്കാർ കൂടെയുണ്ട്” :മുഖ്യമന്ത്രി പിണറായി വിജയൻ

0

പെന്തെക്കോസ്തു സമൂഹത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പറന്തൽ : “പെന്തെക്കോസ്തു സമൂഹത്തോടൊപ്പം സർക്കാർ കൂടെയുണ്ട്” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മലയാളം ഡിസ്ട്രിക്ട് കൺവെൻഷനിൽ അസന്നിഗ്ധമായി പ്രസ്താവിച്ചു. കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അവയുടെ സംരക്ഷണത്തിനും എന്നും കേരള സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അസ്സംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെന്തക്കോസ്ത് സമൂഹം, ‘ വിശേഷാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭ കേരളത്തിനുവേണ്ടി ചെയ്ത നന്മകൾ അക്കമിട്ടു വിവരിച്ചാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ സംഭവിച്ച പ്രകൃതി ദുരന്ത വേളയിൽ കേരളത്തെ അതിൽ നിന്നും കരകയറ്റാൻ പ്രാർത്ഥനകൊണ്ടും പ്രയത്നം കൊണ്ടും സഭ കാണിച്ച സന്മനസിനെ അദ്ദേഹം ഓർമിപ്പിച്ചു. പെന്തെക്കോസ്തു സമൂഹം എന്നും കേരളത്തിന് അഭിമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പെന്തെക്കോസ്തു സമൂഹം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിലപേശാറില്ലെന്നും സമ്മർദ്ദ രാഷ്ട്രീയത്തിന് പെന്തെക്കോസ്തു സമൂഹം ഒരിക്കലും മുതിർന്നിട്ടില്ല എന്നുള്ളതും സഭയുടെ യഥാർത്ഥ ജനാധിപത്യ മാതൃകയാണ് പ്രകടമാക്കുന്നത് എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ആയതിനാൽ പെന്തെക്കോസ്തു സമൂഹത്തിനു ലഭിക്കേണ്ട എല്ലാ പരിഗണനകളും നൽകും എന്നും ന്യായമായ ആവശ്യങ്ങൾ ഒരിക്കലും നിരാകരിക്കപ്പെടില്ല എന്ന ഉറപ്പും നൽകുവാൻ മുഖ്യമന്ത്രി മറന്നില്ല

Leave A Reply

Your email address will not be published.