Lekhakan News Portal

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പന്ത്രണ്ടാമത് ബിരുദദാനം നാളെ ഷാർജ വർഷിപ്പ് സെന്ററിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ പി ജോൺസണ് ഹോണററി ഡോക്ടറേറ്റ് നല്കുന്നു.

0

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ബിരുദദാനം നാളെ ഷാർജയിൽ നടക്കുന്നു.
ഡിസംബർ മൂന്നാം തീയതി വ്യാഴം വൈകുന്നേരം 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാനം ക്രമീകരിച്ചിരിക്കുന്നു.
സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വാൻസ് മെസ്സെഞ്ചിൽ മുഖ്യ സന്ദേശം നൽകും.
ഇന്റീരിയർ മിനിസ്ട്രയിൽ നിന്നുള്ള മുഖ്യ അതിഥികൾക്ക് പുറമെ വിവിധ വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ പി ജോൺസണ് സെമിനാരി ഡയറക്ടർ ഡോ. കെ ഓ മാത്യു ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കും.
തദവസരത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് ബഹുമാനപെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നിവർ പ്രസംഗിക്കും.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക്, അക്കാഡമിക്ക് ഡീൻ ഡോ. റ്റി എം ജോയൽ, അഡ്മിനിസ്ട്രേറ്റർ ജോസഫ് കോശി, റെജിസ്ട്രാർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകി വരുന്നു.

പ്രസിഡന്റ് ഡോ. കെ. മാത്യുവിന്റെ ദർശനത്തിന്റെയും പരിശ്രമത്തിന്റെയും
ഫലമായി AD 2000ൽ മിഡിൽ ഈസ്റ്റിൽ സ്ഥാപിതമായ ഒരു ദൈവശാസ്ത്ര സെമിനാരിയാണ് ഗിൽഗൽ ബിബ്ലിക്കൽ സെമിനാരി. ഏഷ്യ തിയോളജിക്കൽ അസോസിയേഷനിൽ നിന്നും അക്രഡിറ്റേഷൻ (2010) ലഭിച്ച ഗില്ഗാൽ സെമിനാരി COG ഗ്രേഡ് ലെവൽ IV (യുഎസ്എ)അംഗീകൃത സ്‌ഥാപനം(2015) ആണ് . പ്രസ്തുത രണ്ട് അംഗീകാരം ലഭിച്ച മിഡിൽ ഈസ്റ്റിലെ ഏക സെമിനാരി ഇതാണ്.
2000 ൽ ആരംഭിച്ചതിനുശേഷം, ശക്തമായ ഭരണസംഘം, യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകർ, ഭാഷകൾക്കു അതീതമായ വിദ്യാർത്ഥികൾക്ക് (നിലവിൽ 7 രാജ്യങ്ങളിൽ നിന്നും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും) ബാച്ചിലർ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നല്ല സംഘടിതവും ഘടനാപരവുമായ ദൈവശാസ്ത്ര സെമിനാരിയായി ജിബിഎസ് വളർന്നു . പിന്നിട്ട 20 വർഷങ്ങളിൽ ബാച്ചിലർ ഡിഗ്രിക്ക് പുറമെ വിവിധ ഭാഷകളിൽ മാസ്റ്റേഴ്സ് ഡിഗ്രിയും, ഡോക്ടറൽ പ്രോഗ്രാമും നടത്തി വരുന്നു. ഇന്റർ കൾച്ചറൽ സ്റ്റഡീസ്ൽ ഡോക്ടറേറ്റ് ബിരുദം നൽകുന്ന യുഎഇയിലെ ഏക ദൈവശാസ്ത്ര സെമിനാരി ഇതാണ്. ഗിൽഗൽ ബിബ്ലിക്കൽ സെമിനാരി (ജിബിഎസ്) വൈവിധ്യമാർന്ന ദൈവശാസ്ത്ര വിദ്യാഭ്യാസ മാതൃക (ഡിടിഇ) പിന്തുടരുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജിബിഎസ് എല്ലാ എമിറേറ്റുകളിലെയും
എല്ലാ കോഴ്സുകളിലുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ
നടത്തിവരുന്നു. ആയതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വ്യത്യസ്ത പ്രോഗ്രാമുകൾക്കായി ചേർന്നു. ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ പ്രയോജനത്തിനായി ക്ലാസുകൾ സാധാരണയായി വൈകുന്നേരം 7:30 മുതൽ 10:30 വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്. മുന്നൂറിലധികം ബിരുദധാരികൾ ജിബിഎസിൽ നിന്ന് വിജയിക്കുകയും നിലവിൽ
വിവിധ സെമിനാരികളിലും കോളേജുകളിലും അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു; അവരിൽ പലരും NGO സംഘടനകളുടെയും വിവിധ ആത്മീക
സഭകളുടേയും നേതൃ നിരകളിൽ ശോഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്,
ദയവായി ഞങ്ങളെ ബന്ധപ്പെടുക:

Website : gilgalbiblicalseminary.com
Email : gilgalcollegeuae@gmail.com/ gbsregistrar@gmail.com
Phone : (971) 585 91 2158
(971) 585 85 3177
(971) 506 46 3177

Leave A Reply

Your email address will not be published.