Lekhakan News Portal

ഇന്ത്യ പെന്തെക്കോസ്റ്റൽ ദൈവസഭയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് നിർമ്മിച്ചവർക്കെതിരെ പോലീസ് കേസ്.

0

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്റ്റൽ ദൈവസഭയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ട് നിർമിച്ച് അതിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സർക്കാരിനെതിരായി ചില വാർത്തകൾ ആ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിച്ചത് വൻ വിവാദമായിരുന്നു. അതിനെ തുടർന്ന് ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആണ് ഈ ഫേസ്ബുക് അക്കൗണ്ടുമായി ഐ പി സി ക്ക് യാതൊരു ബന്ധവുമില്ല എന്ന് അറിയിച്ചത്. ഇത് ദൈവസഭയെ തകർക്കാനുള്ള ചില ഗൂഢനീക്കങ്ങളാണെന്നു അദ്ദേഹം പ്രസ്താപിച്ചു . ഇതിനെതിരെ ഐപിസി നേതൃത്വം കേരളാ പോലീസിൽ പരാതി നൽകി. പോലീസ് കേസ് സ്വീകരിച്ചു അന്വഷണം ആരംഭിച്ചിട്ടുണ്ട്.ജോബി മത്തായി (ഐപിസി ചാത്തന്നൂർ), നിസ്സി കുര്യാക്കോസ്, ജോസ് മത്തായി എന്നിവരാണ് ഈ പേജിന്റെ അഡ്മിൻസ്. ജോൺ ഡേവിസ്, ജിതിൻ ജോർജ് എന്നിവർ ഇതിന്റെ മോഡറെറ്റർമാർ ആണെന്ന് അദ്ദേഹം അറിയിച്ചു. .. ദൈവസഭയുടെ അനുമതിയില്ലാതെ ആരും ദൈവസഭയുടെ പേരിൽ ഒന്നും ചെയ്യാൻ പാടില്ല അത് കുറ്റകരമാണെന്നും അങ്ങനെയുള്ളവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു…

Leave A Reply

Your email address will not be published.