Lekhakan News Portal

പാസ്റ്റർ വി എം ജോസഫ് നിത്യതയിൽ

0

തൃശൂർ: സൗദി അറേബ്യയിൽ ദീർഘ വർഷം കർത്താവിൻ്റെ വേലയിലായിരുന്ന ശാരോൻ ഫെലോഷിപ്പ് സഭാ യുടെ റീജിണൽ പാസ്റ്റർ വി.എം. ജോസഫ് അല്പ സമയത്തിന് മുമ്പ് നിര്യാതനായി. ദമ്മാമ്മിലെ ആദ്യക്കാല പെന്തെക്കോസ്ത് സഭയുടെ തുടക്കത്തിന് താൻ ചുമതല വഹിച്ചിട്ടുണ്ട്. തൻ്റെ ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ സുവിശേഷ വേലയിലും താൻ വ്യാവൃത നായിരുന്നു.

നൂറ് കണക്കിന് ആളുകളെ രക്ഷയിലേക്ക് നയിച്ചിട്ടുണ്ട് ഒപ്പം അതിലേറെ സ്നാന ശുശ്രൂക്ഷകളും മറ്റ് എല്ലാ ആത്മീയ ശുശ്രൂഷകളും ചെയ്ത് ദൈവ നാമത്തെ മഹത്വപ്പെടുത്തിയിട്ടുണ്ട്. തൻ്റെ സഹധർമ്മിണി ഓമനയുമൊത്ത് സുവിശേഷ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുവാൻ ദൈവം തനിക്ക്ഇ ഇടവരുത്തിയിട്ടുമുണ്ട്.

ഏതെക്കെ ദൈവ ദാസൻമാർ തന്നോട് സംസാരിച്ചിട്ടുണ്ടോ അവരെയെല്ലാം താൻ ദൈവ സ്നേഹത്തിൽ സഹായിക്കുകയും ശുശ്രൂക്ഷിക്കുകയും മറ്റ് ശുശ്രൂക്ഷകൾക്ക് അവസരങ്ങളും ചെയ്തിട്ടുമുണ്ട്. ആയിരക്കണക്കിന് അഥിതികൾക്ക് ആശ്വാസകരമായ ഒരു ഭവനവും സഭയുമായിരുന്നു തൻ്റെ പാർപ്പിടം. ഇത് നേരിട്ട് മനസ്സിലാക്കുവാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.

സാധുക്കളോടും എളിയവരോടും ഒരു പോലെ കർത്താവിൻ്റെ സ്നേഹം അറിയിച്ച വ്യക്തികളിൽ വച്ച് നോക്കിയാൽ പാസ്റ്റർ വി.എം. ജോസഫിൻ്റെ പ്രവർത്തനത്തെയും കുടുംബത്തെയും ആർക്കും മാറ്റി നിറുത്തുവാൻ കഴിയുകയില്ല.

ഈ സമയത്തായിരുന്നു തൻ്റെ പ്രതീക്ഷകളെ തച്ചുടച്ചുക്കൊണ്ട് ഭാര്യാ ഓമന ഈ ലോകത്തിൽ നിന്നും യാത്രയായത്. എന്നാലും ദൈവത്തിനെതിരെ ഒരു വാക്കു പോലും പിറുപിറുപ്പില്ലാതെ തന്നെ ഏല്പിച്ച ദൗത്യത്തിൽ മുന്നേറിക്കൊണ്ടിരുന്നു. അപ്പോഴാണ് തൻ്റെ ശരീരത്തിൻ്റെ ബലഹീനത അനുഭവിക്കാൻ തുടങ്ങിയത്.

എന്നാൽ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ താൻ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു. എന്നാൽ ദൈവം തൻ്റെ സമയത്ത് തന്നെ വിളിച്ചു ചേർത്തുവെന്നറിഞ്ഞപ്പോൾ ഞെട്ടലോടെയാണ് ഈ വാർത്ത ഞാൻ കേട്ടത്. ഒരിക്കലും വിശ്വസിക്കാനോ ചിന്തിക്കാനോ കഴിയാത്ത നിലയിലുള്ള വാർത്തയായിരുന്നു.

പെന്തെക്കോസ്ത് സമൂഹത്തിന് പ്രത്യേകാൽ ജുബൈൽ, ദമാം, അപ്കേക്ക്, ആൽ ഹസാ, റിയാദ് പ്രദേശങ്ങളിലുള്ള ദൈവമക്കൾക്ക് അദ്ദേഹത്തിൻ്റെ വേർപ്പാട് വേദന തന്നെയാണ് എന്നറിയാം. എന്നാലും നമ്മുടെ പ്രത്യാശ മറ്റൊന്നാണ് ഉയർപ്പിൻ്റെ പൊൻപുലരിയിൽ മുഖാമുഖമായി പാസ്റ്റർ വി.എം. ജോസഫിനെ കാണാമെന്നത് കൊണ്ട് സന്തോഷത്തോടെ യാത്രാ മംഗളങ്ങൾ നേരുന്നു.

ഭാര്യാ:

ഓമന (റിബേക്ക) പരേത

മക്കൾ:

റൈജോ, ഡോ. മറിയ, ബിജോയ്.

മരുമക്കൾ:

ഈവ് ലിൻ, ജേക്കബ്, റീമ.

Leave A Reply

Your email address will not be published.