Lekhakan News Portal

ചൈനയുടെ കുരിശ് തകർക്കാൻ മേൽനോട്ടത്തിന് ഹോങ്കോങ്ങിന്റെ പുതിയ തലവൻ

0

ബെയ്ജിംഗ്: ചൈനയിലെ കിഴക്കൻ പ്രവിശ്യയായ സേജിയാങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആയിരകണക്കിന് കുരിശുകൾ തകർത്തതിലൂടെ കുപ്രസിദ്ധി നേടിയ കടുത്ത ക്രൈസ്തവ വിരുദ്ധനായ സിയാ ബാവോലോങ് ഹോങ്കോങ്ങിലെ ചൈനയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ തലവനായി നിയമിതനായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത വിശ്വസ്തനായ സിയാ, ഴാങ് സിയാവോമിങ്ങിന് പകരമായിട്ടാണ് ഹോങ്കോങ്ങ് മക്കാവു അഫയേഴ്സ് ഓഫീസ് (HKMAO) ഡയറക്ടറായി നിയമിതനായിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ൻ ഉദ്യോഗസ്ഥ തലപ്പത്ത് നടത്തിയ അഴിച്ചു പണിയുടെ ഭാഗമായിട്ടാണ് സിയായുടെ നിയമനമെന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നതെങ്കിലും, അർദ്ധ സ്വയംഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ മേലുള്ള ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമനത്തെ വിദഗ്ദർ നോക്കികാണുന്നത്.
2003-2007 കാലയളവിൽ സേജിയാങ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരിക്കെ ഷി ജിൻപിങ്ങിന്റെ ഡെപ്യൂട്ടിയായി സിയാ സേവനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളിലെ കുരിശുകൾ തകർത്തതിന്റെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. 2015-ൽ സേജിയാങ് പ്രവിശ്യയിൽ മതസ്വാതന്ത്ര്യത്തിനെതിരെ നടന്ന നടപടികൾക്ക് സിയാ നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നു. നിരവധി ദേവാലയങ്ങളുടെ മുകളിലെ കുരിശുകൾക്ക് പുറമേ നിരവധി ആരാധനാലയങ്ങളും സിയായുടെ മേൽനോട്ടത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. 2018-ലാണ് ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് വൈസ് ചെയർമാനും, സെക്രട്ടി ജെനറലുമായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. ഹോങ്കോങ്ങിൽ നടന്ന മാസങ്ങളോളം നീണ്ട ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് നിലവിലെ ഡയറക്ടർ ഴാങ് സിയാവോയ്ക്കു തന്റെ പദവി നഷ്ടപ്പെടുന്നതിന് കാരണമായത്.

സിയായുടെ നിയമനം ഹോങ്കോങ്ങിനെ സംബന്ധിച്ചിടത്തോളം മോശം വാർത്തയാണെന്നു ചൈനീസ്‌ യൂണിവേഴ്സിറ്റി പ്രൊഫസറായ വില്ലി ലാം പ്രതികരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനാണ് ഇതിലൂടെ ചൈന ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിന്റെ മേലുള്ള തങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ നവംബറിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ ചൈന വ്യക്തമാക്കിയിയിരിന്നു. സേജിയാങ് പ്രവിശ്യയിലായിരുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തിന്റെ നേർക്ക് നടത്തിയ അടിച്ചമർത്തൽ നടപടികളുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം പലർക്കും സിയായോട് വിയോജിപ്പുണ്ടായിരുന്നു.

Leave A Reply

Your email address will not be published.