Lekhakan News Portal

2020-2022 ലേക്കുള്ള കൗൺസിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

0

മുളക്കുഴ: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ സ്റ്റേറ്റ് 2020-2022 ലേക്കുള്ള കൗൺസിൽ തിരഞ്ഞെടുപ്പ് 2020 ജനുവരി 7 ചൊവ്വാഴ്ച 8 മണി മുതൽ 1 മണിവരെ സഭയുടെ ആസ്ഥാനമായ മുളക്കുഴയിൽ വച്ച് നടത്തപ്പെടുമെന്ന് മുഖ്യവരണാധികാരി പാസ്റ്റർ സി സി തോമസ് വിജ്ഞാപനത്തിലൂടെ അറിയിച്ചു. നാമനിർദ്ദേശ പത്രിക 2019 ഡിസംബർ 3 മുതൽ നിശ്ചിത തുക നൽകി വാങ്ങാവുന്നതാണ്. പത്രികാസമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 17 ഉം പതിർക പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 19 വ്യാഴാഴ്ച്ച വൈകുന്നേരം 5 മണി വരെയുമാണ്. വോട്ടെണ്ണൽ തിരഞ്ഞെടുപ്പുദിനം തന്നെ ഉച്ചകഴിഞ്ഞു നടക്കുന്നതും ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നും ആയിരിക്കുമെന്ന് വരണാധികാരി അറിയിക്കുന്നു…

Leave A Reply

Your email address will not be published.