Lekhakan News Portal

പ്രാർത്ഥനയുടെ ശക്തി: ഹൃദയം നിലച്ച പാസ്റ്റർ ജീവിതത്തിലേക്ക് തിരിച്ചു വന്നു

0

ലണ്ടൺ: മരിച്ച ലാസറിനെ ഉയർപ്പിച്ച കർത്താവ് ഇന്നും തൻറെ അത്ഭുത പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ലണ്ടനിൽ നിന്നുള്ള ഈ വാർത്ത.
ഹാംപ്ഷെയറിൽ ഫെയർഹാമിലെ ലിവിങ് വേർഡ് പെന്തെക്കോസ്റ്റൽ ചർച്ചിന്റെ ശുശ്രുഷകനായ പാസ്റ്റർ ക്രിസ്റ്റഫർ വിക്‌ലാന്റ് (47 )  തന്റെ ജീവിതത്തിലൂടെ കർത്താവു ചെയ്ത അത്ഭുതം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ്. കഴിഞ്ഞ നവംബറിൽ ആണ് ഈ വാർത്തക്കാസ്പദമായ സംഭവം നടക്കുന്നത്. ട്രംപോലൈൻ  പാർക്കിൽ കുടുംബത്തോടൊപ്പം ചിലവഴിക്കവേ പാസ്റ്റർ ക്രിസ്റ്റഫർ ഛർദിക്കുകയും തൽക്ഷണം കുഴഞ്ഞു വീഴുകയും ചെയ്തു.
ഈ സമയം അവിടുത്തെ സ്റ്റാഫ് അംഗങ്ങൾ ഹൃദയം നിലക്കാതിരിക്കാനായി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സതാംപ്ടണ്ണിലേ സെന്റ്‌മേരീസ്  ആശുപത്രിയിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പതിനഞ്ചു മിനിറ്റിനു മുൻപ് കാർഡിയാക് അറസ്റ്റു സംഭവിച്ചു എന്ന് സ്ഥിരീകരിച്ചു. എന്നാൽ മസ്തിഷ്ക്ക മരണം സംഭവിച്ചിട്ടില്ല എന്നും അറിയിച്ചു. ഈ വിവരം അറിഞ്ഞ പാസ്റ്ററിന്റെ സഹധർമ്മിണി ട്രേസി തങ്ങളുടെ സഭയുമായി ബന്ധപ്പെടുകയും ചെയ്തു എന്നാണ് അറിയുന്നത്. അറിഞ്ഞവർ എല്ലാം പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവമക്കളുടെ പ്രാർത്ഥനയുടെ ഫലമായി 48 മണിക്കൂർ കോമയിൽ ആയിരുന്ന പാസ്റ്റർ ക്രിസ്റ്റഫർ സൗഖ്യമാവുകയായിരുന്നു എന്ന് പാസ്റ്റർ തന്റെ സാക്ഷ്യത്തിലൂടെ പങ്കുവെക്കുന്നു.

Leave A Reply

Your email address will not be published.