Lekhakan News Portal

സെന്റ് ഓഫ് അടിപൊളിയാക്കാൻ പത്താംക്ലാസുകാർ സ്‌കൂളിലെത്തിയത് അടിച്ച് പൂസായി ! ഘോഷയാത്രയിൽ പങ്കെടുത്തവർ നടന്നു നീങ്ങിയത് നാലുകാലിൽ; സ്‌കൂളിന് നാണക്കേടായ സംഭവമിങ്ങനെ

0

കൊടുങ്ങല്ലൂർ: സെന്റ് ഓഫ് പരിപാടിയ്ക്ക് അടിച്ചുപൂസായി എത്തിയ പത്താംക്ലാസ് വിദ്യാർഥികൾ സ്‌കൂളിനാകെ നാണക്കേടായി. ഇവർ നാട്ടുകാർക്കും തലവേദനയായതോടെ പോലീസെത്തിയാണ് പ്രശ്്‌നം പരിഹരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽപ്പെടുന്ന സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മദ്യപിച്ച് സെന്റ് ഓഫിനെത്തിയത്.

നാനൂറോളം വിദ്യാർഥികളാണ് ഇത്തവണ പത്താംക്ലാസിൽ നിന്ന് പടിയിറങ്ങുന്നത്. പരിപാടികൾ തുടങ്ങിയപ്പോഴേ പലരും നിന്ന് ആടാൻ തുടങ്ങി.

സ്‌കൂളിൽ നിന്ന് തൊട്ടടുത്ത കവല വരെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായിരുന്നു വാദ്യമേളങ്ങളുടെയും വർണ്ണങ്ങൾ വിതറിയുമായിരുന്നു ഘോഷയാത്ര.

എന്നാൽ രാവിലെ തന്നെ നല്ല ഫോമിലായ പല വിദ്യാർഥികൾക്കും ഘോഷയാത്രയിൽ കാലുറച്ചില്ല. ചിലർ റോഡരുകിൽ നിന്ന പോസ്റ്റിൽ ചാരിയാണ് നിന്നത്. ആഘോഷങ്ങൾ അതിരു വിട്ടതോടെ ബന്ധപ്പെട്ടവർ കയ്പമംഗലം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയതോടെയാണ് വിദ്യാർത്ഥികൾ ശാന്തരായത്.

രണ്ട് വിദ്യാർത്ഥികളെ രക്ഷിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയത്. പതിനഞ്ച് വയസുള്ള കൗമാരങ്ങൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകളിൽ കണ്ട് നാട്ടുകാരും അന്ധംവിട്ടിരിക്കുകയാണ്.

വിദ്യാർത്ഥികളിൽ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം വർദ്ധിക്കുന്നതിന് തെളിവായി മാറുകയായിരുന്നു ഈ സെന്റ് ഓഫാഘോഷം. സ്‌കൂൾ വിദ്യാർഥികളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചുവരുന്ന വാർത്തകൾക്കിടയിലാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.

Leave A Reply

Your email address will not be published.