Lekhakan News Portal

വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടി; അമിത വേഗതയിൽ കാറിൽ പാഞ്ഞു; ഒടുവിൽ പോലീസ് പിടികൂടിയ പ്രതിയെ കണ്ട് ഏവരും ഞെട്ടി

0

പൊൻകുന്നം: ബന്ധുക്കളേ എന്നല്ല, ചോരയിൽ പിറന്ന മക്കളേ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്‌. ഉറ്റവരും ഉടയവർ എന്നും നമ്മൾ കരുതുന്ന പലരും ഒരു തക്കം കിട്ടിയാൽ ഏതെങ്കിലും വിധത്തിൽ ദ്രോഹിച്ചേക്കാം. ഒരിറ്റു പൊന്നിനും ഒരു തുണ്ട് മണ്ണിനും ഒക്കെയായി മാതാപിതാക്കളേ വക വരുത്തിയ എത്രയോ കേസുകൾ കേരളം കേട്ട് മരവിച്ചു. ഇപ്പോൾ ഇതാ കൊച്ചുമകൻ വല്യമ്മയോട് ചെയ്ത ക്രൂരത.പൊൻകുന്നം ഉരുളിക്കുന്നത്ത് നിന്നും വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട ആളെ പിടികൂടിയപ്പോൾ ആണ് ഏവരും ഞെട്ടിയത്. വീട്ടമ്മയുടെ കൊച്ചുമകൻ തന്നെയായിരുന്നു മാല പൊട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചത്.മാല കക്കാൻ കൊച്ചുമകൻ മുടി മുറിച്ച് വല്യമ്മ കണ്ടാൽ അറിയാത്ത വിധത്തിലായിരുന്നു എത്തിയത്.

വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് കൊച്ചു മകൻ വാടക കാറുമായി പിടിയിൽ ആയപ്പോൾ ഒപ്പം ഉണ്ടായിരുന്ന കൂട്ടു പ്രതി രക്ഷപ്പെട്ടിരുന്നു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബു എന്ന 23കാരനാണ് പിടിയിൽ ആയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം ഉണ്ടായത്. കുരുവിക്കൂട് കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിൽക്കുക ആയിരുന്ന ഈരയിൽ മേരിയുടെ സ്വർണ മാലയാണ് ഇവരുടെ കൊച്ചുമകനും കൂട്ടാളിയും മോഷ്ടിക്കാൻ ശ്രമിച്ചത്. മൂന്ന് പവന്റെ മാലയാണ് ലക്ഷ്യം വെച്ചത്. വീടിനടുത്ത് കാർ നിർത്തിയ ശേഷം ഒരാൾ ഇറങ്ങി വന്ന ടി വി നന്നാക്കാൻ വന്നതാണെന്ന് പറയുകയും വീടിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സച്ചിൻ മേരിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് കാറിലേക്ക് പാഞ്ഞ് കയറി.

Leave A Reply

Your email address will not be published.