ലോക രാഷ്ട്രങ്ങളിൽ നാശംവിതച്ചു കൊണ്ടിരിക്കുന്ന കൊറോണയിൽ നിന്നും മുക്തി നേടുവാൻ UPF UAE ഒന്നടങ്കം പ്രാർത്ഥിക്കുന്നു.
മാർച്ച് 31 (ഇന്ന് രാത്രി) രാത്രി 9 മണി മുതൽ 10 മണി വരെ യു പി എഫ് യു എ ഇ യുടെ എല്ലാ ദൈവ സഭകളും അവരുടെ ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനാ വിഷയങ്ങൾ
- കൊറോണ വൈറസ് വ്യാപിക്കുന്നത് തടസപ്പെടുവാൻ പ്രാർത്ഥിക്കാം. അണുബാധയുള്ളവർ അത് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വയം മുൻ കരുതൽ എടുക്കേണ്ടതിനായി
- ബാധിക്കപ്പെട്ടവർക്കായും, നീരീക്ഷണത്തിലുള്ളവർക്കായും പ്രാർഥിക്കാം. ദൈവമക്കൾ എല്ലാ രാജ്യങ്ങളിലും സംരക്ഷിക്കപ്പെടണം. ലോകമെമ്പാടും വലിയ ഒരു ഉണർവ് ഉണ്ടാകുവാൻ. സുവിശേഷവ്യാപനത്തിനും രാജ്യങ്ങൾ യേശുവിനെ അറിയുവാനും ഇതൊരു മുഖാന്തിരമാകുവാൻ
- ആരോഗ്യ മേഖലയിലെ ഡോക്ടർ നേഴ്സ് ഫാര്മസിസിറ്റ്, ലാബ് ടെക്നീഷൻസ്, ഡ്രൈവേഴ്സ് മറ്റ് പ്രവർത്തകർക്കായും അവരുടെ സംരക്ഷണത്തിനായും പ്രാർഥിക്കാം
- വൈറസ് ബാധിക്കപെട്ട 200 ലധികം രാജ്യങ്ങളുണ്ട്. ശക്തമായ പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കപ്പെടുവാനും ആശങ്ക അകറ്റപ്പെടുവാനും പ്രാർഥിക്കാം. കൊറോണ് ബാധിതർ എല്ലാവരും സൗഖ്യം പ്രാപിക്കേണ്ടതിനായി
- പ്രവാസികളായി പാർക്കുന്ന ഭാരതീയർ പലരും ഭീതിയിലാണ്. ജോലി മേഖലയിലും യാത്രാ സംവിധാനങ്ങളിലും തടസങ്ങൾ നേരിടുന്നു. ദൈവീക ഇടപെടലിനായി പ്രാർഥിക്കാം.
- സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. ഭരണകർത്താക്കൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളുവാൻ സാധിക്കേണ്ടതിന് പ്രാർഥിക്കാം. വൈറസ് പടരുന്നതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കുവാൻ രാജ്യങ്ങളെ സഹായിക്കേണ്ടതിനായി
- ഇപ്പൊഴുള്ള ഈ നിയന്ത്രണാവസ്ഥ നമുക്കും കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും അവരുടെ ഭാവിക്കും ഒരു ദോഷവും ഉണ്ടാക്കാതിരിക്കുവാൻ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ മനുഷ്യർ ഒറ്റക്കെട്ടായി ധൈര്യത്തോടെ , ഐക്യതയോടെ കൊറോണയെ തുരത്തേണ്ടതിനായി പ്രാർഥിക്കാം. ദൈവസഭ പ്രാർത്ഥനയിൽ ഒരുമിക്കാൻ.
- പൊതു ആരാധന സ്വാതന്ത്ര്യം , യാത്രാ സംവിധാനം സ്കൂൾ, ഓഫീസ്, ഫാക്ടറി, കച്ചവടം, ട്രാഫിക് എല്ലാം പൂർവ്വ സ്ഥിതിയിൽ പുന:സ്ഥാപിക്കപ്പെടാൻ
- സാമ്പത്തിക മേഖല തകരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം. ആഹാരസാധനങ്ങൾ, പഴം പച്ചക്കറികൾ പ്രാഥമിക ആവശ്യ വസ്തുക്കളായ മാസ്കകൾ, മറ്റ് മരുന്നുകൾ തുടങ്ങിയവക്ക് ക്ഷാമം ഉണ്ടാകാതിരിക്കുവാൻ. പല മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ ജോലി ഇല്ലാതെ ആയിരിക്കുന്നു. ഇങ്ങനെ നിത്യവൃത്തിക്ക് വകയില്ലാത്തവർക്കായി പ്രാർത്ഥിക്കണം
- യു എ ഇ എ ഓർത്ത് പ്രാർത്ഥിക്കാം. ഭരണാധികാരികളെയും,ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സഹോദര സഹോദരിമാരെയും ഓർത്ത് പ്രാർത്ഥിക്കാം…