Lekhakan News Portal

കൈത്താങ്ങലായി ലേഖകൻ മീഡിയ

0

തിരുവല്ല: ലോകമെമ്പാടും മാനവരാശിയെ ആകെ ഭീതിയിലാഴ്ത്തി കോവിഡ് 19 തിമിർത്ത് ആടുകയാണല്ലോ. ഈ വിപത്തിനെ സകലരും ഒറ്റകെട്ടായി നേരിട്ടു കൊണ്ടിരിക്കുമ്പോൾ അതോടൊപ്പം ലേഖകൻ മീഡിയയും പങ്കുചേരുകയാണ്. തിരുവല്ല, മല്ലപ്പള്ളി, അടൂർ, പാലക്കാട്, റാന്നി, കൊട്ടാരക്കര, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലുള്ള ദൈവദാസന്മാർക്ക് സഭാ വ്യത്യാസമില്ലാതെ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുവാൻ കഴിഞ്ഞു. കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ അംഗങ്ങൾ ആണ് വിതരണം നടത്തിയത്. റാന്നി മേഖലയിൽ ബ്ലസിങ് വോയ്സിന്റെ ഡയറക്ടർ റോബിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റർ പാസ്റ്റർ വർഗീസ് ജോഷുവ ഉത്‌ഘാടനം ചെയ്തു. തിരുവല്ല, കൊട്ടാരക്കര മേഖലകളിൽ കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ ജെനറൽ സെക്രട്ടറി ജോൺസൻ മാമനും, അടൂരിൽ പാസ്റ്റർ വില്യം മല്ലശേരിയും കിറ്റ് വിതരണം ചെയ്തു. പാലക്കാട് മേഖലയിൽ KUCO പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ kuco സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിജു കീരിക്കാടൻ വിതരണം ഉത്‌ഘാടനം ചെയ്തു. ഒരേസമയം അഞ്ചോളം മേഖലകളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുവാൻ കഴിഞ്ഞതിൽ ലേഖകൻ മീഡിയ ഭാരവാഹികൾ കൃതാർത്ഥരാണ്… പല പ്രമുഖ സഭാ നേതൃത്വങ്ങൾ പോലും കയ്യൊഴിഞ്ഞ ദൈവദാസന്മാർക്ക് ഇത് വലിയൊരു ആശ്വാസമായിരുന്നു… തോൽക്കുവാൻ സമ്മതിക്കാതെ കൂടെ ഉണ്ട് എന്ന ആത്മവിശ്വാസം ഏവർക്കും പകർന്നു നൽകി കൊണ്ട് ലേഖകൻ ജൈത്യയാത്ര തുടരുന്നു…. സഹകരിച്ച എല്ലാവർക്കും നന്ദി.

Leave A Reply

Your email address will not be published.