Lekhakan News Portal

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രത്യേക ആനുകൂല്യം വേണ്ടെന്ന് ഫയർഫോഴ്സ്

0

ഡി.ജി.പി എ ഹേമചന്ദ്രൻ. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ആനുകൂല്യങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതെന്നും ഫയർഫോഴ്സ് മേധാവി സർക്കാരിന് നൽകിയ കത്തിൽ പറയുന്നു. കോവിഡിന്റെ സാഹചര്യത്തിൽ 126 കോടി രൂപ വേണമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിരോധത്തിൻറെ മുന്നണി പോരാളികൾ ആരോഗ്യ പ്രവർത്തകരാണെന്ന് വിശേഷിപ്പിച്ചാണ് ഡിജിപി എ ഹേമചന്ദ്രൻറെ കത്തിൽ ഒരു ഭാഗം ആരംഭിക്കുന്നത്. അഗ്നിശമന സേനാംഗങ്ങളും ഇതേ മാതൃകയിൽ ജോലി ചെയ്യുകയാണ്. അണുനാശനം മുതൽ വീടുകളിൽ മരുന്നുകളെത്തിക്കാൻ വരെ സേന മുന്നിലുണ്ട്. എങ്കിലും പ്രത്യേക ആനുകൂല്യം വേണ്ട. കനത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ആനുകൂല്യം ചോദിക്കുന്നത് ഉചിതമല്ലെന്ന് സേന വിലയിരുത്തുന്നതായും ഫയർഫോഴ്സ് മേധാവി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ മറ്റേതെങ്കിലും വിഭാഗത്തെ പരിഗണിക്കുന്നെങ്കിൽ ഫയർഫോഴ്സിനെയും പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കത്തിലുണ്ട്. നേരത്തെ പൊലീസിന് പ്രത്യേക ആനുകൂല്യം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകിയിരുന്നു. 126 കോടിയാണ് ഡിജിപി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടത്. ഈ നടപടിയെ വെട്ടിലാക്കുന്ന തരത്തിലാണ് ഇപ്പോൾ ഡിജിപി എ ഹേമചന്ദ്രൻറെ കത്ത് പുറത്ത് വന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.