Lekhakan News Portal

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നിലംബൂർ സൗത്ത് സെന്റർ കൺവെൻഷൻ

0

നിലമ്പൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ നിലംബൂർ സെന്റർ കൺവെൻഷൻ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ക്യാമ്പസ്സിൽ വെച്ച് ഫെബ്ബ്രുവരി 26 ബുധൻ മുതൽ മാർച്ച് 1 ഞായർ വരെ നടക്കും.പാസ്റ്റർ വി ജെ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ കെ ജെ തോമസ് കുമിളി, പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ഡാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും. കൂടാതെ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 9 മാണി മുതൽ ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷനും നടക്കും. ശുശ്രുഷ കുടുംബ സമ്മേളനം, ഉപവാസ പ്രാർത്ഥന, സോദരി സമാജം, പി വൈ പി എ, സൺഡേ സ്കൂൾ വാർഷികം എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 8 : 30 നു സംയുക്ത ആരാധനയോടൊപ്പം തിരുവത്താഴ ശുശ്രുഷയും നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.