Lekhakan News Portal

കൊവിഡ് 19- അവശ്യ സാധനങ്ങൾ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചറിയാം

0

കൊറോണയുടെ ഭീതിയിലാണ് ലോകം. കൊവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഈ കൊവിഡ് കാലത്ത് പലരും അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുന്നുണ്ട്. വീട്ടിലെത്തി കഴി‍ഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം…

കൈകൾ വൃത്തിയായി കഴുകുക: വീട്ടിലെത്തി കഴിഞ്ഞാൽ ആ​ദ്യം ചെയ്യേണ്ടത് സോപ്പും വെള്ളവും ഉപയോ​ഗിച്ച് കെെകൾ കഴുകുക എന്നതാണ്.

പച്ചക്കറികൾ കഴുകാൻ മറക്കരുത്:  വാങ്ങിക്കൊണ്ട് വരുന്ന പഴത്തിന്റെയും പച്ചക്കറികളുടെയും പായ്ക്കറ്റ് വീട്ടില്‍ ആരും തൊടാത്ത ഒരു സ്ഥലത്ത് മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വാങ്ങി കൊണ്ട് വന്ന് ഉടനെ തന്നെ ഫ്രിഡ്ജിലേക്ക് വയ്ക്കാൻ പാടില്ല. സാധിക്കുമെങ്കിൽ പഴങ്ങളും പച്ചക്കറികളും ഉപ്പിട്ട വെള്ളത്തിൽ അൽപ നേരം മുക്കിവയ്ക്കാവുന്നതാണ്.

സാനിറ്റൈസർ ഉപയോ​ഗിക്കുക: പേയ്‌മെന്റ് മെഷീനുകൾ, വാതിലുകളുടെ പിടി എന്നിവയിൽ പിടിച്ച ശേഷം സാനിറ്റൈസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കാൻ ശ്രമിക്കുക.

പുറത്ത് പോകുമ്പോൾ:  സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ ​ബാ​ഗിൽ ഒരു സാനിറ്റൈസർ കരുതുക. സാധനങ്ങളെല്ലാം വാങ്ങിയ ശേഷം കെെകൾ കഴുകേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഷൂസ് വൃത്തിയാക്കുമ്പോൾ: പുറത്ത് നിന്ന് വീട്ടിലെത്തി കഴിഞ്ഞാൽ ചെരുപ്പിലോ ഷൂസിലോ നേരിട്ട് തൊടരുത്. പുറത്തിടാനുള്ള ചെരുപ്പുകൾ വീടിന്റെ വെളിയിൽ തന്നെ സൂക്ഷിക്കണം. ഗ്ലൗസ് ധരിച്ച ശേഷം മാത്രം ഷൂസിലോ ചെരുപ്പിലോ തൊടുക. ഷൂസിന്റെ മുകളിലത്തെ ഭാ​ഗം ചൂടുവെള്ളത്തിൽ മുക്കിയ തുണി ഉപയോ​ഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Leave A Reply

Your email address will not be published.