Lekhakan News Portal

വ്യാജ വാർത്തയുടെ നിജസ്ഥിതി ദൈവസഭ മുൻ ഓവർസിയർ പാസ്റ്റർ പി ജെ ജെയിംസ് സംസാരിക്കുന്നു

0

 

ആലപ്പുഴ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിന് മുൻപ് അനുവദിച്ചിരുന്ന ക്രമീകരണം അനുസരിച്ച് വിവാഹം നടത്തുവാൻ ആണ് തീരുമാനിച്ചിരുന്നത്. അനുവദനീയമായ എണ്ണത്തിൽ താഴെ ഉത്തരവാദിത്വപ്പെട്ടവർ മാത്രമാണ് അവിടെ കൂടിയിരുന്നത് എന്നാണ് അറിയുന്നത്. ഭർത്താവ് മരിച്ചു പോയ വിധവയും ക്യാൻസർ രോഗിയുമാണ് വധുവിന്റെ അമ്മ. വധുവിന് ഇളയ രണ്ട് സഹോദരിമാർ ഉണ്ട്. അവരിൽ ഒരാൾക്ക് ഗൾഫിൽ നിന്നും വരുവാൻ കഴിഞ്ഞിട്ടില്ല. ഇളയ സഹോദരി അമ്മയോടൊപ്പം ഹോസ്പിറ്റലിൽ സിസിയുവിലാണ്.

പെട്ടെന്ന് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ നിയമപരമായ അനുവാദം നേടുന്നതിനോ മറ്റ് ക്രമീകരണങ്ങൾ ചെയ്യുന്നതിനോ നിയുക്ത വധു അല്ലാതെ ആരുമില്ലാത്ത ഒരു സാഹചര്യമാണ് അവിടെ ഉണ്ടായത്. ഈ വിവാഹത്തിന് സാമ്പത്തികമായി കൈത്താങ്ങ് നൽകിയ വ്യക്തി എന്ന നിലയിലാണ് പാസ്റ്റർ പി ജെ ജെയിംസ് ഈ വിവാഹം നടത്തുവാൻ നിർബന്ധിതനായത്.

പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരിതാപകരമായ ഈ സാഹചര്യം മനസ്സിലാക്കിയ അധികാരികൾ പാസ്റ്റർ പി ജെ ജയിംസിൽനിന്നും, പാസ്റ്റർ പി എം തോമസിൽ നിന്നും മേൽവിലാസം എഴുതി മേടിച്ചാനന്തരം അവരെ വിട്ടയച്ചു .

സത്യം ഇതായിരിക്കെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുവാൻ ചിലർ അക്ഷീണ ശ്രമം നടത്തി എന്നുള്ളത് വ്യക്തമാണ്. ചെങ്ങന്നൂർ സ്റ്റേഷനിലും, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലും വിളിച്ച് പലപ്രാവശ്യം പരാതിപ്പെടുകയും പ്രതികളെ രണ്ട് ദിവസം എങ്കിലും അകത്ത് ഇടണം എന്നും പറഞ്ഞതായിട്ട് ആണ് കേൾക്കുന്നത്.

ചർച്ച് ഓഫ് ഗോഡുമായി ബന്ധപ്പെട്ട പല വാർത്തകളും പുറംലോകം അറിയുന്നതിനു മുമ്പ് അത് സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി വരുന്നതിൽ പലരും ആശങ്കാകുലരാണ്. പാസ്റ്റർ പി ജെ ജെയിംസിനെ അപമാനിക്കുവാൻ ലഭിച്ച ഈ അവസരം ചിലർ പരമാവധി ഉപയോഗിച്ചു എന്നുവേണം കരുതുവാൻ .

Leave A Reply

Your email address will not be published.