Lekhakan News Portal

കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റ രണ്ടാം ഘട്ടം ആരംഭിച്ചു, കനത്ത ജാഗ്രത പാലിക്കാൻ നിർദേശം

0

രാജ്യത്ത് കോവിഡ്‌ വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുവെന്ന് സ്ഥിരീകരണം. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .സമീപ ദിവസങ്ങളിലായി രോഗ ബാധിതരുടെ സൂചികയിൽ ഉണ്ടായ വർദ്ധനവാണ് ഇക്കാര്യം തെളിയിക്കുന്നത് ഒക്റ്റോബർ പകുതി ആവുന്നതോടെ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന തോതിൽ ആവുകയും പിന്നീട് ക്രമേണെ കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു ഇക്കാരണത്താൽ പ്രവാസികളും സ്വദേശികളും ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ശക്തമായ ജാഗ്രത തുടരണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Leave A Reply

Your email address will not be published.