Lekhakan News Portal

ആശയങ്ങളെ പട്ടത്വ സഭകളുടെ തൊഴുത്തിൽ കെട്ടി പുതിയ സിദ്ധാന്തം പുറത്ത്

0

ആശയങ്ങളെ പട്ടത്വ സഭകളുടെ തൊഴുത്തിൽ കെട്ടി പുതിയ സിദ്ധാന്തം പുറത്ത് വന്നത് ആണ് ഗ്ലോറിയസ് ഗോസ്പൽ 2019.
പട്ടത്വ സഭകളിൽ അച്ഛന്മാര് പോലും പറയുന്നത് ഇതൊന്നും ഞങ്ങൾക്ക് നേരത്തെ അറിയില്ല എന്നായിരുന്നു. ഇപ്പൊ അറിഞ്ഞ കാര്യവും ഈയിടെ ഒരു അച്ഛൻ പ്രസംഗിച്ചപ്പോൾ തെറ്റി പോയി. തൃത്വവ വിശ്വാസം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പട്ടത്വ സഭയിലെ ഒരു അച്ഛൻ നേരെ വിപരീതം ആയ മോഡലീസം പ്രസംഗിച്ചു. അബദ്ധം പറ്റിയപ്പോൾ തിരുത്തി. അപ്പോ ഇതുവരെയും പഠിപ്പിച്ചു കൊണ്ട് ഇരുന്നത് വിശ്വാസത്തിന് നേരെ എതിര് ആയിരുന്നു. ഇപ്പോഴും വിശ്വാസത്തിന്റെ പേരിൽ കുഴിയിൽ കിടക്കുന്ന പുരോഹിതന്മാർ സത്യം മനസ്സിലാക്കുവാൻ പെന്തകോസ്ത് സഭയിലെ ഒരു പാസ്റ്ററിനെ കടം എടുത്തു പുതിയ ക്ലാസുകൾ പഠിക്കുന്ന പഠന ശാഖ ആണ് ഗ്ലോറിയസ് ഗോസ്പൽ 2019.എന്നാൽ യഥാർത്ഥ ഗ്ലോറിയസ് ഗോസ്പൽ അത് അല്ല. അത് ലോകം ഉണ്ടായിരുന്നതിന് മുൻപേ ഉണ്ടായിരുന്നതും രണ്ടായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യൻ കേട്ടതും ആയ നിത്യ സ്നേഹത്തിന്റെ സന്ദേശം ആണ്. അത് ഇതുവരെ അറിയില്ല എന്നത് ആണ് പുരോഹിതന്മാരുടെ വാദം. അത് മറ്റു ആരുടെയും കുഴപ്പം അല്ല നിങൾ പഠിച്ച പുസ്തകതാളുകളിൽ അത് ഉണ്ടായിരുന്നു. പക്ഷേ അത് നിങൾ കണ്ടെത്തിയില്ല എന്നത് ആണ് സത്യം. ദൈവം സകല സൃഷ്ട്ടികളെയും സ്നേഹിക്കുന്നു എന്നും മനുഷ്യന് അത് മനസ്സിലാക്കി നൽകുവാൻ സ്വന്തം പുത്രനെ ലോകത്തിൽ അയച്ചു എന്നും. ജാതി മത ഭേദം കൂടാതെ സകലരെയും സ്നേഹിക്കുവാനും ശമാര്യകാരന്റെ ഉപമയിലൂടെ തനിക്ക് ജാതി വ്യത്യാസം ഇല്ല എന്നും അന്യമതത്തിൽ ഉള്ളവൻ ആയിരുന്നാലും ആപത്തിൽ നിന്നെ സഹായിക്കുന്നവൻ ആണ് നിന്റെ യഥാർത്ഥ കൂട്ടുകാരൻ എന്നും. ആ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്നതാണ് ക്രൈസ്തവ പ്രമാണം എന്നുള്ളതും ആണ്. ഇത് ഇതുവരെയും മനസ്സിലായില്ല എങ്കിൽ കാറ്റും മഴയും വന്നപ്പോൾ വള്ളത്തിൽ ഇരുന്നു പാണ്ഡിത്യം പറഞ്ഞു തന്നെ കളി ആക്കിയ പണ്ഡിതനോട് തനിക്ക്” നീന്തോളജി” അറിയില്ല എങ്കിൽ ആയുസ്സിന്റെ മുഴുവൻ ഭാഗവും നഷ്ടപെട്ടു എന്ന് പറഞ്ഞു വെള്ളത്തിൽ ചാടിയ വള്ളകാരൻ ആണ് നിങ്ങളെക്കാൾ ഭേദം . ഇത് ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിലെ പുരോഹിതൻ മാരെ പറഞ്ഞത് അല്ല. ലീഡർ ആണ് എന്ന് പറഞ്ഞും. പാസ്റ്റർ ആണ് എന്ന് പറഞ്ഞും. പുരോഹിതൻ ആണ് എന്നു പറഞ്ഞു് ഒരു പൂക്കാചോളയു അറിയാതെ ഇന്നുവരെ പഠിതാക്കലെ പറ്റിച്ചു അധ്യാപകരായി വിലസിയ സകലർക്കും ഉള്ള സന്ദേശം ആണ്. അറിയാത്തത് വിശ്വസിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും അവസാനം തിരുത്തുകയും ചെയ്യുന്ന നിങൾ ഇപ്പൊൾ തിരുത്തിയാൽ മണ്മറഞ്ഞു പോയവർ ഒക്കെ ഈ സത്യം എങ്ങിനെ ഗ്രഹിക്കും. എന്തായാലും പുതിയ ഗ്ലോറിയസ് ഗോസ്പൽ 2019 ന്റെ വരവോടെ ഞങൾ എല്ലാം ഇപ്പൊൾ അറിയുന്നു എന്ന് പറയുന്നവരോട്. ഇപ്പോഴും നിങൾ മുഴുവൻ അറിഞ്ഞിട്ടില്ല. കുറച്ചു കഴിയുമ്പോൾ അതിലുള്ള കരടു എന്ത് എന്ന് നിങൾ മനസ്സിലാക്കും. ലോകം ഉണ്ടാകുന്നതിനും മുൻപേ ഉണ്ടായിരുന്നതും ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുൻപേ കേട്ടു തുടങ്ങിയതും ആയ മുകളിൽ പറഞ്ഞ സ്നേഹത്തിന്റെ സന്ദേശം ആണ്ഗ്ലോറിയസ് ഗോസ്പൽ.

Leave A Reply

Your email address will not be published.