Lekhakan News Portal

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയനു ലേഖകന്റെ കൈതാങ്ങ്.

0 586

തിരുവല്ല. ലോകവ്യാപകമായി ഭയത്തിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കഷ്ടതയിലായിരിക്കുന്ന ദൈവദാസന്മാർക്കായി സഹായ ഹസ്തവുമായി ലേഖകൻ മീഡിയ. ചർച്ച് ഓഫ് ഗോഡ് റീജിയണിലെ ദൈവദാസന്മാർക് ഭക്ഷണ കിറ്റുകൾ ഇന്ന് വിതരണം ചെയ്തു. ലേഖകന്റെ അഡ്മിനിസ്ട്രേറ്ററും, കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷന്റെ ജനറൽ സെക്രട്ടറിയുമായ ശ്രീ ജോൺസൻ മാമൻ പാസ്റ്റർ ജെബു കുറ്റപ്പുഴക്ക് കൈമാറി. കൂടാതെ വ്യക്തിപരമായ സഹായത്തിനായി കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷന്റെ സംസ്ഥാന കോഡിഡേറ്റർ പാസ്റ്റർ ഷെർവിൻ ബീഹാർ സാമ്പത്തീക സഹായവും കൈമാറി. കൊറോണ ദുരിതത്തിൽ കഷ്ട്ടമനുഭവിക്കുന്നരുടെ കൂടെ എന്നും ഉണ്ടാകുമെന്നു ലേഖകൻ ചെയർമാൻ ജോൺ കോശി, ഡയറക്ടർ ജോൺ ജോബ് എന്നിവർ അറിയിച്ചു. ഈ ദുരിതത്തിൽ തോൽക്കുകയില്ല തോൽക്കാൻ സമ്മതിക്കുകയുമില്ല എന്ന ആത്മവിശ്വാസം പകർന്നു ലേഖകൻ ജൈത്യയാത്ര തുടരുന്നു.

Get real time updates directly on you device, subscribe now.

Comments
Loading...