Lekhakan News Portal

വാക്കുകൾ നേർവരകളാണ്.

0

എന്നാൽ കേൾക്കുന്ന കാതുകൾ വാക്കുകൾക്കിടയിൽ അവയ്ക്കു കേൾക്കേണ്ടവ മാത്രം പരതുന്നു. ഉച്ചത്തിൽ പറഞ്ഞാലും, വാക്കുകളെ ഹൃദയത്തിൽ വെച്ച് അളന്നു മുറിച്ച് ആവശ്യമുള്ളത് മാത്രം പറഞ്ഞാലും കേൾക്കേണ്ട കാതുകൾ അവയ്ക്ക് കേൾക്കേണ്ടവ മാത്രം കേൾക്കുന്നു. പാത്രത്തിൽ മിച്ചം വരുന്ന ക്രിസ്മസ് കേക്ക് പോലെ, ദേ ഇവിടെ വാക്കുകൾ ബാക്കിയായി പോകുന്നു.

നിങ്ങളുടെ മനസുകളിലേയ്ക്ക് മൂർച്ചയുള്ള വാക്കുക്കൾ പോലും എത്താത്തതെന്തേ? നിങ്ങളുടെ ഹൃദയത്തിനു മാത്രം കേൾക്കാനായി പറയുന്നവൻ്റെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ നിങ്ങളുടെ തൊലിപ്പുറത്തു പോലും ഏശാത്തതെന്തേ? ഉപ്പിലിട്ടത് ഉപ്പോളമായിട്ടും ഉപ്പു രസമില്ലാത്തതെന്തേ? എല്ലാം കേട്ടും കണ്ടും അറിഞ്ഞും എല്ലാർക്കും കേട്ടാലും കണ്ടാലും അറിയാതെയായോ?

പൊള്ളുന്ന കരങ്ങളിൽ തൊട്ടിട്ടു ചെറുചൂടുള്ള കരങ്ങളെ തിരിച്ചറിയാതെയായോ?

വാക്കുകളെ കൊണ്ട് ചിത്രം വരയ്ക്കുന്നവൾ അവളുടെ വാക്കുകൾ ഏൽക്കാതെ വരുമ്പോൾ അവളറിയാതെ തന്നെ നിശബ്ധയാകുന്നു. നിശബ്ദത കൊണ്ട് ഒന്നും വരയ്ക്കാനില്ല. നിശബ്ദത തന്നെ ഒരു ചിത്രമാണ്. Silence is a sad monochromatic painting.

ഹൃദയത്തെ കീഴ്പ്പെടുത്താൻ കെൽപ്പുള്ള വാക്കുകൾ ഇതാ ഹൃദയത്തിനു കീഴ്പ്പെട്ട് പോയിരിക്കുന്നു. മനസുകൾക്കും ഹൃദയങ്ങൾക്കും ഉരുക്കിന്റെ കട്ടി.

വാക്കുകൾ വെറുതെ. ഇവിടെ. ഇങ്ങനെ.

(ഡെനിസ് അറക്കൽ)

Leave A Reply

Your email address will not be published.