Lekhakan News Portal

UPF UAE ക്കു പുതിയ നേതൃത്വം

0

UPF UAE ക്കു പുതിയ നേതൃത്വം
കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യു.എ.ഇയിൽ വന്നു പാർക്കുന്ന മലയാളികളായ പെന്തക്കോസ് വിശ്വാസികളുടെ കൂട്ടായ്മയാണ് യു.പി.എഫ് യു.എ.ഇ.
1982 -ൽ ആരംഭിച്ച യു.പി.എഫ് ന്റെ പ്രവർത്തനങ്ങൾ ഉത്തരോത്തരം വർധിച്ചുവരുന്നു. വിവിധ അഭിഷികതരുടെ നേതൃത്വത്തിൽ അസൂയാവഹമായ വളർച്ചയാണ് മറ്റു UPF കളിൽ നിന്ന് ഇതിനെ വ്യത്യസ്‌തം ആക്കുന്നത്.
യു.എ.ഇ യുടെ ഏഴു എമിറേറ്റ്സുകളിലും ഉള്ള അറുപത്തിയാറിൽപ്പരം സഭകൾ ഇതിൽ അംഗങ്ങൾ ആണ്.

ആജീവനാന്ത എക്സിക്യൂട്ടീവ് അംഗങ്ങളും പാട്രണുമാരായും രാജ്യത്തെ സീനിയർ ശുശ്രുഷകർ ആയ റവ ഡോ കെ.ഓ.മാത്യു (COG-നാഷണൽ ഓവർസീയർ) റവ ഡോ വിൽ‌സൺ ജോസഫ് (IPC – ജനറൽ VP) പാസ്റ്റർ ജോണിക്കുട്ടി (സീനിയർ പാസ്റ്റർ- AG) എന്നിവർ സേവനം അനുഷ്ഠിച്ചു വരുന്നു.
പാസ്റ്റർ ദിലു ജോൺ ന്റെ നേതൃത്വത്തിൽ ഉള്ള ഭാരവാഹികളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ഷാർജ്ജ വർഷിപ്പ് സെൻററിൽ വെച്ച് യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു.എ.ഇ യുടെ ജനറൽബോഡി കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ-

തികച്ചും മാതൃകപരമായ തിരഞ്ഞെടുപ്പ് രീതികൾ ആണ് UPF കാലാകാലങ്ങൾ ആയി അവലംബിച്ചു വരുന്നത്. നിഷ്കര്ഷിക്കപെട്ട യോഗ്യതകൾ ഉള്ളവരിൽ നിന്നും നറുക്കു ഇട്ട് ആണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ തസ്തികകൾ തിരഞ്ഞെടുക്കുന്നത്. ആയതു തികച്ചും അഭിനനന്ദനാർഹം ആണ്.

പ്രസിഡൻറ് – പാസ്റ്റർ ജോൺ മാത്യു
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട പാസ്റ്റർ ജോൺ മാത്യു UPF ലെ സീനിയർ അംഗങ്ങളിൽ ഒരാളും നിലവിലെ വൈസ് പ്രസിഡന്റും ആണ്. ചർച്ച ഓഫ് ഗോഡ് uae നാഷണൽ ചർച്ച ഗ്രോത്ത് മിഷൻ ഡയറക്റ്റർ ആയ അദ്ദേഹം ലേഖകൻ ഓൺലൈൻ ചർച്ചന്റെ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു.

അദ്ദേഹത്തോട് ചേർന്ന് UPF നെ നയിക്കാൻ വൈസ് പ്രസിഡൻറ്- പാസ്റ്റർ ബിനു ജോൺ, സെക്രട്ടറി- ബ്രദർ ജിബു മാത്യു, ജോയിൻറ് സെക്രട്ടറി- ബ്രദർ ജെയിൻ വി ജോൺ, ട്രഷറർ- ബ്രദർ കെ പി ബാബു, ജോയിൻറ് ട്രഷറർ- ബ്രദർ റെജി യോഹന്നാൻ, ഓഡിറ്റർമാർ- ബ്രദർ കെ ജോഷ്വ, ഇവാഞ്ചലിസ്റ്റ് അഭിലാഷ് കോശി മാത്യു, ജനറൽ കോർഡിനേറ്റർ- ബ്രദർ സന്തോഷ് ഈപ്പൻ, ക്യാമ്പ് കോർഡിനേറ്റർമാർ- പാസ്റ്റർ ദിലൂ ജോൺ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, പാസ്റ്റർ തോമസ് എബ്രഹാം, മീഡിയ കോർഡിനേറ്റർ- പാസ്റ്റർ ജോൺ കോശി എന്നിവരും തിരഞ്ഞെടുക്കപെട്ടു.

മീഡിയ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോൺ കോശി ലേഖകൻ മീഡിയ ചെയർമാനും ആണ്, ചർച് ഓഫ് ഗോഡ് uae മീഡിയ ഡയറക്ടറും, ഉം അൽ ഖുവൈൻ ചർച് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകനും ആണ്.

UPF UAE ടെ എല്ലാ പ്രവർത്തനങ്ങൾക്കും ലേഖകന്റെ ആശംസകളും പിന്തുണയും അറിയിക്കുന്നു

Leave A Reply

Your email address will not be published.