Lekhakan News Portal

ശുശ്രൂഷകർക്ക് സാമ്പത്തിക സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കർണാടകാ സ്റ്റേറ്റ്

0 232

ബാംഗ്ലൂർ: കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സാമ്പത്തിക സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് നേതൃത്വവും രംഗത്ത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചുരുങ്ങിയ വരുമാനമുള്ള ശുശ്രൂഷകർക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി മുൻകൈയെടുത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ദൈവദാസന്മാർക്കും 2000 രൂപ വീതം ധനസഹായം ബാങ്കിലൂടെ നൽകി കഴിഞ്ഞു. എല്ലാ മാസവും സഭയിൽനിന്നും ശമ്പളമായി വരുമാനം ലഭിക്കുന്ന ശുശ്രൂഷകന്മാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ലോക്കൽ സഭാ സെക്രട്ടറിമാർ ഇങ്ങനെയുള്ള ദൈവദാസന്മാരുടെ വരുമാന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുവാനും ഓവർസിയർ നിർദേശം നൽകിയതായും സഭാ നേതൃത്വം അറിയിച്ചു.

Get real time updates directly on you device, subscribe now.

Comments
Loading...