Lekhakan News Portal

മേരിക്കുട്ടി വധക്കേസ്.

0

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രമുഖമായ ഒരു കേസ് ആയിരുന്നല്ലോ മേരിക്കുട്ടി വധക്കേസ്. കൊല്ലം കൊട്ടിയം എന്ന സ്ഥലത്ത് നേഴ്സ് ആയിരുന്നു മേരികുട്ടി . 1986 ഒക്ടോബര്‍ പതിമൂന്നാം തിയ്യതി രാത്രിയാണ് കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട കാഞ്ഞിരഗോട് എന്ന സ്ഥലത്ത് ജില്ലാ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സായിരുന്ന മേരിക്കുട്ടി കൊല്ലപ്പെട്ടത്.

ഈ കേസിലെ ഒന്നാം പ്രതി കാഞ്ഞിരകോട് പള്ളിയിലെ അച്ഛനായിരുന്ന ഫാദർ ആൻറണി ലാസർ ആയിരുന്നു. ഇതിൻറെ പിന്നാമ്പുറ ചരിത്രം പറയുന്നത് അച്ഛൻറെ വെപ്പാട്ടിയും അതിസുന്ദരിയുമായിരുന്ന നേഴ്സ് മേരിക്കുട്ടി അച്ചനെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിൽ അച്ചൻ ഗുണ്ടകളെ ഉപയോഗിച്ച് , കുട്ടിക്ക് പാൽ കൊടുത്തു കൊണ്ട് വരാന്തയിലിരുന്നിരുന്ന മേരിക്കുട്ടിയുടെ കുട്ടിയെ എടുത്ത് വലിച്ചെറിഞ്ഞ ശേഷം മേരികുട്ടിയുടെ തലയ്ക്കടിച്ചു എന്നാണ്. മേരികുട്ടി തലയോടു പൊട്ടി തലച്ചോർ ചിതറി മുറ്റത്തു വീഴുകയും കയ്യും കാലും അടിച്ചു ഒടിച്ച് നിഷ്ഠൂരമായി അവരെ കൊലപ്പെടുത്തി എന്നുമാണ്. ഈ കേസിൽ അച്ചനും രണ്ടാം പ്രതിയായ നെൽസനും വധശിക്ഷയും മറ്റ് 3 പേർക്ക് ജീവപര്യന്തം കഠിന തടവ് വിധിക്കുകയും ചെയ്തത് ഓർക്കുന്നില്ലേ? ഈ കേസിന്റെ യഥാർഥ നാൾവഴി മറ്റൊന്നായിരുന്നു എന്നതിന് കാലം സാക്ഷി .

കൊല്ലം കാഞ്ഞിരക്കോട് പള്ളിയിലെ ഇടവക വികാരി ആയിരുന്നു ഫാദർ ആൻറണി ലാസർ . പള്ളിമേടക്ക് അടുത്തായിരുന്നു മേരികുട്ടിയുടെ വീട് .അച്ചനായിരുന്നു മേരിക്കുട്ടിയെ പഠിപ്പിച്ചതും ജോലി വാങ്ങി കൊടുത്തതും വീട് വച്ച് കൊടുത്തതും മേരികുട്ടിയുടെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നതും.
ലത്തീൻ കത്തോലിക്കാ നിയമപ്രകാരം വിവാഹം കഴിക്കാൻ പാടില്ലാത്തതിനാൽ വാക്കാലുള്ള കരാർപ്രകാരം വീട്ടുകാരുടെ അറിവോടെ തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുപോരുന്ന സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്.
കൊല്ലം കുണ്ടറ കണ്ണനെല്ലൂര്‍ മേക്കെ ചാരുവിള വീട്ടില്‍ സിംബ്രോസിയയുടെ പത്തു മക്കളില്‍ ആറാമത്തെ ആയിരുന്നു മേരിക്കുട്ടി. ഇടത്തരം കുടുംബം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ബെന്‍സിഗര്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് നു പഠിക്കുമ്പോഴാണ് മേരിക്കുട്ടി വൈദികനായ ആന്റണി ലാസ്സറെ ശരിക്കും പരിചയപ്പെടുന്നത്. ബെന്‍സിഗര്‍ ആശുപത്രിയോടു ചേര്‍ന്നുള്ള ഒരു കെട്ടിടം പണിയുടെ മേല്‍നോട്ടത്തിനു വന്നതായിരുന്നു ഫാദര്‍ ആന്റണി ലാസ്സര്‍. മേരിക്കുട്ടിയും അച്ചനുമായുള്ള പരിചയം പിന്നീടു അടുപ്പമായി വളര്‍ന്നു. മേരിക്കുട്ടി വഴി അമ്മ സിംബ്രോസിയയ്ക്കും അച്ചനെ നന്നായി അറിയാമായിരുന്നു. ആദ്യമൊക്കെ സിംബ്രോസ്സിയ ‘ അദ്ദേഹം ഒരു വൈദികനാണെന്നും അദേഹത്തിന് നിന്നെ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ഈ ബന്ധം ഉപേഷിക്കാനും മകളെ ഉപദേശിച്ചിരുന്നു. എങ്കിലും അച്ചന്‍ തന്നെ കൈവെടിയില്ല എന്ന മേരിക്കുട്ടിയുടെ ഉറച്ച വിശ്വാസത്തിനു മുന്നില്‍ സിംബ്രോസ്സിയ കീഴടങ്ങുകയായിരുന്നു. മാത്രമല്ല അച്ചന്റെ പക്കല്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങള്‍ ആ ഇടത്തരം കുടുംബത്തിനു വലിയ ആശ്വാസവുമായിരുന്നു.
ഫാദര്‍ ആന്റണി ലാസ്സറുമായി കൂടുതല്‍ കൂടുതല്‍ അടുക്കുമ്പോഴും മേരിക്കുട്ടിയുടെ വിശ്വാസം അദേഹം വൈദിക കുപ്പായം ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കും എന്നായിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്നും എന്നും ഇങ്ങനെ തുടരാമെന്നും ഫാദര്‍ തീര്‍ത്തു പറഞ്ഞതോടെ അവര്‍ തമ്മില്‍ അകല്‍ച്ച തുടങ്ങി.
താന്‍ മേരിക്കുട്ടിക്കു നല്‍കിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടണമെന്ന് ഫാദര്‍ ആവശ്യപ്പെട്ടു. അതിനിടെ മേരിക്കുട്ടിക്കു വിദേശത്തു ജോലി ശരിയാക്കാമെന്ന് ഏറ്റിരുന്ന ഫാദര്‍ അവരുടെ സെര്‍ടിഫിക്കറ്റുകള്‍ എല്ലാം തന്റെ കൈവശം വെച്ചിരുന്നു. അവ തിരികെ ആവശ്യപ്പെട്ട മേരിക്കുട്ടിയോട് ഒരു കരാറില്‍ ഒപ്പിടാന്‍ ഫാദര്‍ ആവശ്യപ്പെട്ടു. പലപ്പോഴായി താന്‍ മേരിക്കുട്ടിക്കു 38000 രൂപ നല്‍കിയിട്ടുണ്ടെന്നും അത് തിരികെ തന്നാല്‍ മാത്രം സെര്‍ടിഫിക്കറ്റുകള്‍ തിരിച്ചു നല്കാമെന്നുമായിരുന്നു കരാര്‍. നിവര്‍ത്തിയില്ലാതെ കൊട്ടാരക്കര പള്ളിക്ക് സമീപമുള്ള മുറിയില്‍ വെച്ച് ആ കരാറില്‍ ഒപ്പ് വെച്ച് മേരിക്കുട്ടി സെര്‍ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി എന്നൊക്കെയാണ് കേട്ടത്.

വിവാഹങ്ങളിൽ കാണാറുള്ള ചതി ഇവിടെയും വില്ലൻ ആയി.മേരിക്കുട്ടി വേറെ വിവാഹം കഴിച്ചതോടെ അച്ചനും മേരികുട്ടിയും ശത്രുതയിൽ ആയി അച്ചൻ പ്രതികാരം ചെയ്യുമെന്ന് മേരിക്കുട്ടിയുടെ ആളുകൾ കരുതിയെങ്കിലും അച്ചൻ പ്രതികാരനടപടികൾക്കൊന്നും മിനക്കെടാതെ മേരിക്കുട്ടിയുടെ സ്ഥാനത്ത് മറ്റൊരാളെ വെച്ചു…

ശശി എന്നു വിളിക്കുന്ന നെൽസൺ അച്ചൻറെ വലംകൈയും മേരികുട്ടിയുടെ ബന്ധുവുമായിരുന്നു.
നെൽസൺ അച്ചൻറെ സഹായിയും എല്ലാ കാര്യങ്ങളും എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു. ഒരു ദിവസം മേരികുട്ടിയും നെൽസനും തമ്മിൽ മേരികുട്ടിയുടെ വീട്ടിൽ വച്ച് വഴക്കുണ്ടായി അത് അടിയിൽ കലാശിച്ചു.മേരികുട്ടിയും അവിടെ കൂടിയിരുന്ന കുറെ ആളുകളും കൂടി നെൽസനെ ആവോളം മർദ്ദിച്ചു. മർദ്ദനമേറ്റ അവശനായി നിലത്തുവീണ് കാലൊടിഞ്ഞ് കിടന്ന നെൽസൺ മേരികുട്ടിയോട് പരവേശമെടുത്ത് ദാഹജലം ചോദിച്ചു. ദാഹജലം ഇരന്ന് ചോദിച്ചപ്പോൾ അത് കൊടുക്കുന്നതിനുപകരം മേരിക്കുട്ടി പരസ്യമായിത്തന്നെ നെൽസന്റെ വായിലേക്ക് തുണി പൊക്കി മൂത്രം ഒഴിച്ചു കൊടുത്തു. അടിയുടെ വേദനയേക്കാൾ മാനഹാനി ഏറ്റ നെൽസൽ ഒടിഞ്ഞ കാലുമായി വലിഞ്ഞ് ഇഴഞ്ഞ് റോഡരികിൽ എത്തി. ആരോ പറഞ്ഞറിഞ്ഞ് അനുജൻ മേരി ദാസൻ വന്നു തന്നെ ആശുപത്രിയിലെത്തിച്ചു. കാലിലെ പ്ലാസ്റ്ററുമായി മടങ്ങി അച്ചൻറെ അരികിലെത്തി, മേരിക്കുട്ടി നെൽസിനെ തല്ലി ചതച്ച കഥ അച്ചനോട് വിവരിച്ചു.എന്നാൽ ഈ കാര്യങ്ങൾ മറ്റാരിൽ നിന്നോ അറിഞ്ഞ അച്ചൻ നിസഹായകനായി കൈമലർത്തി പറഞ്ഞു. ഞാനും മേരികുട്ടിയും തമ്മിൽ തെറ്റി നിൽക്കുന്ന കാര്യം നിനക്കറിയാമല്ലോ. അതിനാൽ ഇക്കാര്യത്തിൽ എനിക്ക് ഒന്നിനും കഴിയില്ല നീയൊരു കാര്യം ചെയ്യ് പോലീസിൽ കൊണ്ടുപോയി പരാതി കൊടുക്കു…മേരിക്കുട്ടിയെ നന്നായി അറിയാവുന്ന നെൽസൻ അച്ചനോട് പറഞ്ഞു:
അച്ചോ മേരിക്കുട്ടിക്ക് എല്ലാവരുമായി നല്ല പിടിപാടുണ്ട് അതുകൊണ്ട് കേസ് കൊടുത്താൽ കേസ് തിരിയുകയേ ഉളളൂ.
നിവൃത്തികേടുകൊണ്ട് അച്ചൻ നെൽസനോട് പറഞ്ഞു എന്ന് നീ പോയി തിരിച്ചു തല്ല്, കേസ് വന്നാൽ ഞാൻ നോക്കിക്കൊള്ളാം.

നെൽസൻ തൻറെ വീട്ടിൽ പോയി അനുജൻ മേരി ദാസിനെ കൂട്ടി മൂത്രമൊഴിച്ച മാനക്കേട് മാറ്റാൻ മേരിക്കുട്ടിയെ ഒന്ന് വിരട്ടണമെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ധൈര്യം കിട്ടാൻ ഷാപ്പിൽ മദ്യപിക്കാൻ ചെന്നപ്പോൾ കൂട്ടുകാരനായ അശോകനെ കണ്ടു വിവരം പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി രണ്ട് കള്ളുകുടിയന്മാർ തമ്മിൽ ലക്കുകെട്ട് വർത്തമാനം പറഞ്ഞാൽ ധൈര്യം കൂടുമെന്നാണല്ലോ നാട്ടിലെ വെപ്പ്. അവസാനം ബുദ്ധിയില്ലാത്ത ഏതേലും പണിയും ഒപ്പിക്കും.

വിവരങ്ങൾ എല്ലാം കേട്ടപ്പോൾ അശോകനും കൂടെ വരാമെന്നായി. ഷാപ്പിലെ കുടി കഴിഞ്ഞ് മൂന്നു പേരും കൂടി അശോകൻ ജോലി ചെയ്തിരുന്ന റൈസ്മില്ലിൽ ചെന്നു ഒരു ഇരുമ്പ് വടിയും ഒരു വെട്ടുകത്തിയും ഒരു പിച്ചാത്തിയും സംഘടിപ്പിച്ചു. അങ്ങനെ മേരിക്കുട്ടിയുടെ വീട് ലക്ഷ്യമാക്കി മൂന്ന് കുടിയന്മാരും നടന്നു.

അച്ചൻ താമസിക്കുന്ന പള്ളിമേട കഴിഞ്ഞിട്ട് വേണം മേരിക്കുട്ടിയുടെ വീട്ടിലെത്താൻ.പള്ളിമേട എത്താറായപ്പോൾ നെൽസന്റെ അനുജൻ തങ്കച്ചൻ വരുന്നു. കോളേജ് വിട്ടു വീട്ടിൽ ചെന്ന തങ്കച്ചനോട് അമ്മ പറഞ്ഞു : മോനേ തങ്കച്ചാ, വീട്ടിൽ ആരുമില്ലല്ലോ. നീ പോയി റേഷൻ വാങ്ങി വാ.അങ്ങനെ റേഷൻകട യിലേക്കുള്ള യാത്രാമധ്യേയാണ് തങ്കച്ചൻ ഈ മൂന്നുപേരെയും കാണുന്നത് .
ഈ മൂന്നു പേരെയും കണ്ട സന്തോഷത്തിൽ തങ്കച്ചൻ വഴിയിൽ കുശലം ഒക്കെ പറഞ്ഞു അവരുടെ ഉദ്ദേശം അറിയാതെ റേഷൻ കടയിലേക്ക് പോയി. നെൽസൻ പള്ളിമേടയിൽ അച്ചനെ കണ്ടു മരുന്നു വാങ്ങാനെന്ന രൂപത്തിൽ കള്ളം പറഞ്ഞു കുറച്ചു രൂപ ആവശ്യപ്പെട്ടു. ദൂരെ യാത്രയ്ക്ക് എവിടെയോ പോകുവാൻ തയ്യാറെടുക്കുകയായിരുന്ന അച്ചൻ നെൽസന്റെ ആവശ്യം അറിഞ്ഞ് കുറച്ചു രൂപയും അയാൾക്ക് കൊടുത്തു.

ക്യാമറകൾ സകലതും തെളിഞ്ഞു കാണുന്നപോലെഅച്ഛൻറെ വേലക്കാരൻ സകലവും കാണുന്നുണ്ടായിരുന്നു.അങ്ങനെ നെൽസനും മേരി ദാസനും അശോകനും കുടിച്ചു കൂത്താടി മേരിക്കുട്ടിയുടെ വീട് ലക്ഷ്യമാക്കി പോയപ്പോൾ അച്ചൻ ദൂരെ യാത്രയ്ക്ക് പോയി. അച്ചൻറെ അടുത്തു നിന്ന് ഇറങ്ങി വരുന്നതും മേരികുട്ടിയുടെ വീട്ടിലേക്ക് ഇവർ പോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.മൂന്നുപേരും മേരിക്കുട്ടിയുടെ വീട്ടിലെത്തി എത്തി ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ട് മുടന്തി നടന്നു വന്ന നെൽസൺ മുന്നിട്ടിറങ്ങി ഇരുമ്പുവടിയും വെട്ടുകത്തിയുമായി വീടിനു മുന്നിൽ നിന്ന് വെല്ലുവിളിയും തെറിയഭിഷേകവും തുടങ്ങി. ധൈര്യം നന്നായി അറിയാവുന്ന മേരികുട്ടിയും അനുജത്തിയും കയ്യിൽ കിട്ടിയ കറി കത്തിയുമായി വീട്ടിൽ നിന്നും ഓടി ഇറങ്ങി ഇവർ മൂവരുടെയും അടുത്തേക്ക് വന്നു..അപ്രതീക്ഷിതമായി ഓടിവരുന്ന മേരിക്കുട്ടിയുടെ വരവ് പ്രതീക്ഷിക്കാതിരുന്ന നെൽസൻ ഓടി പോകാൻ കാലൊടിഞ്ഞതിനാൽ സാധിക്കാത്തതിനാൽ സ്വയ രക്ഷാർത്ഥം മേരികുട്ടിയെ അടിച്ചു.
പ്രാണരക്ഷാർത്ഥം അനുജത്തി വീട്ടിൽ കയറി ഒളിച്ചു നെല്സന്റെ അടി കിട്ടിയ മേരിക്കുട്ടിയുടെ തല പൊട്ടി തലച്ചോറ് പുറത്ത് വന്നതുകൊണ്ട് 3 കൂട്ടുകാരും മദ്യലഹരിയിൽ തന്നെ സ്ഥലം വിട്ടു. കാഞ്ഞിരക്കോട് കായൽ കരയിൽ എത്തി കരയ്ക്കിരുന്ന വെള്ളം തള്ളി പങ്കായം ഇല്ലാതിരുന്നാൽ ഓലമടൽ ഉപയോഗിച്ച് തുഴച്ചു തുഴഞ്ഞു മറുകരയിൽ എത്തി ഒളിവിൽ പോയി . പിറ്റേദിവസം മേരിക്കുട്ടി ആശുപത്രിയിൽ മരിച്ചു.

അതുപോലെ ഈ കേസിൽ പോലീസ് അന്വേഷണവും നാട്ടിൽ സംസാരവിഷയവുമായി .
മേരിക്കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെല്ലാം അച്ചന് എതിരായി.കൊലപാതകം നടക്കുന്നതിനു മുമ്പ് പ്രതികൾ അച്ചനെ കണ്ടു സംസാരിച്ചത് 1 അച്ചൻ പണം കൊടുത്തു എന്ന വേലക്കാരന്റെ മൊഴിയും എല്ലാം അച്ചനെ ഒന്നാം പ്രതിയാക്കി.
പോലീസ് അന്വേഷണം നടക്കുമ്പോൾ നെൽസനും ദാസനും അശോകനും കൂടാതെ തങ്കച്ചനും കൂടിയിരുന്നു സംസാരിക്കുന്നത് കണ്ടു എന്ന് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിരപരാധിയും സ്വതവേ ശാന്തയും സൽസ്വഭാവിയായ അനിയൻ തങ്കച്ചനും കേസിൽ പ്രതിയായത്.

കൊല്ലം സെഷന്‍സ്സു കോടതിയുടെ ചരിത്രത്തില്‍ മൈക്ക്‌ ഉപയോഗിച്ച് വാദം നടത്താന്‍ ആദ്യമായി അനുവദിച്ചത് അന്നായിരുന്നു.
അങ്ങനെ കേരളചരിത്രത്തിൽ അച്ചനും നെൽസനും കുറെ മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ എങ്കിലും കേസിലെ മറ്റു മൂന്നുപേരും മൂന്നു വർഷക്കാലം കൊല്ലം സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞു.അവസാനം അച്ചനും നെൽസനും വധശിക്ഷയും ബാക്കി മൂന്നു പേർ ജീവപര്യന്തം ശിക്ഷയും ഏറ്റുവാങ്ങി. മേൽ കോടതി ഇത് കുറച്ചു .

തെളിവ് കണ്ടെത്തുക എന്ന കോടതി നയം മാറ്റി സത്യം കണ്ടെത്തുക എന്ന രീതിയിലേക്ക് മാറിയാൽ കേരളത്തിലെ ഒട്ടുമിക്ക ജയിലുകളും കാലിയാകും. 1208 തിരുടാ തിരുടാ എന്ന തലക്കെട്ടിൽ ആട് ആൻറണി തന്റെ ആത്മകഥ പറയുമ്പോൾ യഥാർഥ ക്രിസ്ത്യാനിയുടെ മകനായി ജനിച്ചു വേദപുസ്തകം പഠിച്ച് നല്ല മനുഷ്യനായി ജീവിക്കണമെന്ന് കരുതിയ താൻ എങ്ങനെ ആ നിലയിലായി എന്ന് പറയുമ്പോഴും കാരണക്കാർ നമ്മളും അല്ലെ എന്ന് അറിയാതെ ചോദിച്ചു പോകും…
ഏതൊരു കുറ്റവാളിക്കും പറയാനൊരു സത്യം കാണും. വികാരങ്ങൾക്കപ്പുറത്ത് വിവേകം നമ്മെ ഭരിക്കേണ്ടുന്ന സ്ഥാനത്ത് എടുത്തു ചാടി പ്രവർത്തിക്കുമ്പോൾ കൊടുക്കേണ്ടുന്ന വില അതിഭീമമാണെന്ന് മറക്കാതിരിക്കാം.

Sam Eapen Nilambur

Leave A Reply

Your email address will not be published.