Lekhakan News Portal

മക്കളുടെ ജീവനെടുത്തവരോട് ക്ഷെമിച്ചു ഒരമ്മ.

0

സിഡ്‌നി: മക്കളുടെ ആകസ്മിക വേർപ്പാടിൽ കണ്ണു നിറഞ്ഞുള്ള സിഡ്നി സ്വദേശിനിയായ ഒരമ്മയുടെ ചിത്രവും അതേ തുടർന്നുണ്ടായ സംഭവവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ച. ഓമനിച്ച് വളർത്തിയ തന്റെ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂർവ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ ധീരമായ മാതൃക ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ലീല അബ്ദല്ല എന്ന ക്രൈസ്തവ വിശ്വാസിയായ ഈ അമ്മ. ഇക്കഴിഞ്ഞ ശനിയാഴ്ച സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാൾ വാഹനമോടിച്ചിരിന്നത്.
ലീലയുടെ മക്കളായ ആന്റണി, സിയന്ന, ആഞ്ജലീന എന്നിവരും ഇവരുടെ ബന്ധുവായ കുഞ്ഞും സംഭവ സ്ഥലത്തു തന്നെ ദാരുണമായി കൊല്ലപ്പെട്ടു. നാലു മരണം. മൃതസംസ്കാരം കഴിഞ്ഞെങ്കിലും ഹൃദയനൊമ്പരം അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു, ‘എനിക്കു പരാതിയില്ല’. “മദ്യപിച്ചാണ് അയാൾ വാഹനമോടിച്ചതെന്ന് മനസിലാക്കുന്നു. ഞാൻ അയാളെ വെറുക്കുന്നില്ല. കാണാൻ ആഗ്രഹമില്ല. പക്ഷേ എനിക്കു ആ മനുഷ്യനോടു ശത്രുതയില്ല. അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് എന്റെ ഹൃദയത്തിൽ കരുതുന്നു, ഞാൻ വെറുക്കാൻ പോകുന്നില്ല, കാരണം വെറുക്കാൻ നമ്മൾ ആളല്ല”.
കുഞ്ഞുങ്ങളെ ബൈബിൾ വായിക്കാനും ജപമാല ചെല്ലാനും വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും പരിശീലിപ്പിക്കുമായിരുന്നുവെന്നും മാതൃസ്നേഹത്താൽ ഹൃദയം നീറി പുകയുമ്പോഴും ആ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജപമാലയും കൈയിലേന്തി പ്രാർത്ഥിക്കുന്ന ലീല അബ്ദല്ലയുടെ ചിത്രവും അവരുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ അനേകരുടെ ഹൃദയം കവരുകയാണ്. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാർത്ഥിക്കുവാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആറ് മക്കളായിരിന്നു ഡാനിയേൽ- ലീല അബ്ദല്ല ദമ്പതികൾക്കുണ്ടായിരിന്നത്. അവരിൽ മൂന്നു പേരെ നഷ്ട്ടപ്പെട്ടെങ്കിലും താൻ ക്രിസ്തുവിൽ നിന്ൻ പഠിച്ച ക്ഷമയുടെ മാതൃക ലോകത്തിന് പകരുകയാണ് ഈ ഇറാനിയൻ വംശജ കൂടിയായ അമ്മ

Leave A Reply

Your email address will not be published.