fbpx
Lekhakan News Portal

അബദ്ധമോ ?? ആസൂത്രിതമോ??    

0 1,237

കൊല്ലം :  ദേവനന്ദ യാത്രയായി .. കഴിഞ്ഞദിവസം അമ്മയുടെ വിളിപ്പാട് അകലത്തിൽ നിന്ന്  കാണാതായ ഏഴു വയസ്സുകാരി ഓർമ്മയായി.   കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലം ആക്കികൊണ്ട് നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി  ആ കൊച്ചു മാലാഖ പറന്നകന്നു. ഇന്നലെ മുതൽ  അവൾക്കു വേണ്ടി സാധ്യമായ എല്ലാ അന്വേഷണങ്ങളും നടന്നുവരികയായിരുന്നു. എന്നാൽ  ഇന്ന് പുലർച്ചെ വീടിന്  ഏഴുപത് മീറ്റർ മാത്രം ദൂരെയുള്ള ഇത്തിക്കര ആറ്റിൽ  മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ സ്ഥലങ്ങളിൽ ഒക്കെ  ഇന്നലെ നടത്തിയ അന്വേഷണങ്ങളിൽ കുട്ടിയെ കാണാൻ കഴിയാതിരുന്നത് ദുരൂഹത ഉളവാക്കുന്നു.

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.

മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു.

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മണല്‍വാരിയുണ്ടാക്കിയ കുഴികള്‍ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒന്നാം ക്ലാസ്സുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് സമീപത്തെ ഇത്തിക്കര ആറ്റില്‍നിന്നും കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കാണാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: