Lekhakan News Portal

Nadha Nee Nokkumo | Mithila Michael | Joe Thomas Pathanapuram | Sabu Louis

0

Lyrics :

നാഥാ…. നീ നോക്കുമോ… ഹൃദയത്തിലെ നൊമ്പരം….
ഏകയായ് നിന്ദ്യയായ് വന്നു നിന്‍ പാദത്തില്‍…
ആശകള്‍ അന്യമായ് അന്പിനായ് കേഴുന്നു
കേള്‍ക്കുകെന്‍ രോദനം ഏകുക സാന്ത്വനം….

(Scene : രക്തസ്രവക്കാരി സ്ത്രീ)
സാക്ഷികള്‍ ഏറെയായ്‌ സാഗരം തീര്‍ക്കുന്നു
സ്പര്‍ശനം എകുവാന്‍ നിന്‍ കരം നീട്ടുക….
സാധ്യമോ… എന്നത് സംശയം; എങ്കിലും
സന്നിധി പൂകി ഞാന്‍ തൊങ്ങലില്‍ തൊട്ടതും
ഏകി നീ സൗഖ്യവും നിന്നുടെ ശക്തിയും
എന്നുമേ ജീവിപ്പാന്‍ നിത്യമാം ശാന്തിയും

(Scene : വ്യഭിചാരിണി സ്ത്രീ)
പാപത്തിന്‍ ദാസിയായ് പാപിയാം നാമവും
പേറിഞാന്‍ ഊഴിയില്‍ ഏകയായ് തീര്‍ന്നതും
നിന്‍ വിരല്‍ തുമ്പിനാല്‍ ആക്ഷേപം തീര്‍ത്തതും
നാശം ആശിച്ചവര്‍ ഓടിയകന്നതും
പായ്മരം പോലെഞാന്‍ ആഴിയില്‍ ആണ്ടതും
പാവനസ്നേഹത്താല്‍ പാപങ്ങള്‍ തീര്‍ത്തതും

(Scene : പാപിനിയായ സ്ത്രീ)
നിത്യമാം രക്ഷയെ കാംഷിക്കും എഴഞാന്‍
നിന്‍മുഖ ദര്‍ശനം നല്‍കുമോ ഈശനെ……
സൗരഭ്യം തൂകിഞാന്‍ കേശത്താല്‍ പാദവും
സാദരം നന്ദിയാല്‍ ശുദ്ധിയായ് തീര്‍ത്തതും (2)
നിന്ദ്യമാം വാക്കുകള്‍ ചുറ്റിലായ് എങ്കിലും
നിന്നുടെ നിസ്വനം നീക്കിയെന്‍ ഉള്‍ഭയം

Leave A Reply

Your email address will not be published.