Lekhakan News Portal

QMPC കൺവൻഷന് അനുഗൃഹീത തുടക്കം

0

ഖത്തർ മലയാളി പെന്തെക്കോസ്റ്റൽ കോൺഗ്രിഗേഷൻ്റെ (QMPC) വാർഷിക കൺവൻഷൻ ദോഹയിലുള്ള IDCC കോംപ്ലക്സിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ വച്ച് നടത്തപ്പെടുന്നു. മൂന്നുദിനങ്ങൾ നീണ്ടു നിൽക്കുന്ന കൺവൻഷൻ പാസ്റർ പി. എ അബ്രഹാമിൻ്റെ പ്രാർത്ഥനയോടെ തുടക്കമായി. ഖത്തറിലെ പതിനാറ് ദൈവസഭകൾ ഒരുമിച്ചു നടത്തുന്ന ഈ കൺവൻഷൻ ഐക്യതയിലും കൂട്ടായ്മയിലും ദൈവമക്കൾ കാട്ടുന്ന സഹവർത്തിത്വം ഊട്ടിഉറപ്പിക്കുന്നതിനും അത് ഖത്തർ മാഹാരാജ്യത്തിന് അനുഗ്രഹമായി ഭവിക്കുന്നതിനും കാരണമാകട്ടെയെന്ന് കൺവൻഷൻ ഉത്‌ഘാടനം ചെയ്ത QMPC പ്രസിഡന്റ് പാസ്‌റ്റർ ജോൺ ടി മാത്യൂ ആഹ്വാനം ചെയ്തു. 2019 ഡിസംബർ 11 മുതൽ 13 വരെ നടക്കുന്ന കൺവൻഷൻ 13 വെള്ളിയാഴ്ച സംയുക്ത സഭായോഗത്തോടെ അവസാനിക്കും. മിഷനറികളുടെ ശവപ്പറമ്പ് എന്ന പേരിലറിയപ്പെടുന്ന ബീഹാറിൻ്റെ മണ്ണിൽ കർത്താവിന്റെ വയലിൽ അത്യദ്ധ്വാനം ചെയ്യുന്ന Dr എബി പുതുവയിൽ മാത്യുവാണു മുഖ്യപ്രഭാഷകൻ. ക്രിസ്തീയപോർക്കളത്തിൽ ആയിരിക്കുന്ന ഒരു ദൈവപൈതൽ ശത്രുവിന്റെ വലിപ്പം കണ്ടു ഭയന്നു പിന്മാറുകയല്ല പ്രത്യുത സർവ്വശക്തനായ ദൈവത്തിന്റെ അത്യന്തശക്തിയിൽ ആശ്രയിക്കുകയാണ് വേണ്ടതെന്ന് Dr. എബി പ്രാഥമിക സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. QMPC CHOIR ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.


ലേഖകൻ ഖത്തർ

Leave A Reply

Your email address will not be published.