Lekhakan News Portal

ജോർജ് കോവൂരിന്റെ സാക്ഷ്യവും പ്രത്യാശയുടെ തീരത്തു എത്തുന്നതിനു മുൻപ് ദൈവജനത്തെ ശക്‌തിപ്പെടുത്തുന്ന മെസ്സേജും

0 2,116

കോവൂർ ഇൻസ്റ്റിറ്റുറ്റ് ഓഫ് ന്യൂറോ സയൻസസ് ഡയറക്ടർ / ചെയർമാനും, തൃശൂർഹാർട്ട് ഹോസ്പിറ്റൽ ചീഫ് ന്യൂറോ സർജനും , പ്രശസ്ത ദൈവവചന പണ്ഡിതനുമായ ഡോ.ജോർജ് കോവൂർ 9 ഡിസംബർ, 2019 വൈകുന്നേരം വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രശസ്ത ന്യൂറോ സർജൻ ന്യൂറോ സർജൻ ആയിരുന്നു. ഭാരതത്തിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സുവിശേഷം അറിയിക്കുന്ന ഗോസ്പൽ ഓഫ് ക്രൈസ്റ്റ് മിഷന്റെ നടത്തിപ്പിലും പ്രധാന സാന്നിധ്യം ഉണ്ടായിരുന്നു. അനേക രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷ സുവിശേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. തൃശ്ശൂർ ചർച് ഓഫ് ഗോഡിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററും ആയിരുന്നു.

ഡിസംബർ 9 നു കോവൂർ ഇൻസ്റ്റിറ്റുറ്റ് ഓഫ് ന്യൂറോ സയൻസിൽ പൊതുദർശനത്തിനു വെയ്ക്കുകയും 14 നു തിരുവല്ല കാവുംഭാഗത്തുള്ള കോവൂർ കുടുംബത്തിൽ സംസ്കാര ശുശ്രുഷ നടത്തുകയും ചെയ്യും

പ്രത്യാശയുടെ തീരത്തു എത്തുന്നതിനു മുൻപ് ദൈവജനത്തെ ശക്‌തിപ്പെടുത്തുന്ന മെസ്സേജ്

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജോര്‍ജ്ജിന് ആദ്യമായി ആ ചോദ്യം നേരിടേണ്ടിവന്നത്: ‘നിങ്ങളുടെ അമ്മയൂടെ ജോലി എന്താണ്?’. ഡോക്ടര്‍, എഞ്ചിനീയര്‍, ടീച്ചര്‍… അങ്ങനെ സഹപാഠികളോരോരുത്തരും മറുപടി പറയുന്നതിനിടയില്‍ ജോര്‍ജ്ജ് ചിന്തിക്കുകയായിരുന്നു, താന്‍ പറയേണ്ടിവരുന്ന ഉത്തരത്തെപ്പറ്റി. തന്റെ മാതാവ് ഒരു സുവിശേഷ പ്രഘോഷകയാണെന്ന് എങ്ങനെ പറയും? എല്ലാവരും ചിരിക്കില്ലേ.. ഒടുവില്‍ ഒരു വെളിപാടെന്ന പോലെ ആ ആശയം ജോര്‍ജ്ജിന്റെ കുഞ്ഞുമനസ്സില്‍ മിന്നി. ‘എന്റെ അമ്മ ഒരു ‘Housewife്’ ആണ്, ജോര്‍ജ്ജിന്റെ മറുപടി.

വീട്ടിലെത്തിയപ്പോള്‍ സ്‌കൂളിലെ വിശേഷങ്ങളോരോന്നായി പറയുന്നതിനിടെ ഇക്കാര്യവും ജോര്‍ജ്ജ് അവതരിപ്പിച്ചു. എന്നാല്‍ അമ്മക്ക് ആ തമാശ അത്ര രസിച്ചില്ല. ‘ഞാന്‍ ദൈവത്തിന്റെ അംബാസഡറാണ്’, അമ്മ പറഞ്ഞു. ദൈവത്തിന്റെ അംബാസിഡര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് അന്ന് ജോര്‍ജ്ജിന് മനസ്സിലായില്ല. എന്നാലിന്ന് ജോര്‍ജ്ജും ദൈവത്തിന്റെ അംബാസഡറാണ് പ്രശസ്ത വചന പ്രഘോഷകനും ന്യൂറോസര്‍ജനുമായ ജോര്‍ജ്ജ് കോവൂര്‍.

ജോര്‍ജ്ജിന്റെ ജനനവും തുടര്‍ന്നുള്ള ദിനങ്ങളും ഏറെ സംഭവബഹുലമായിരുന്നു.തലയിൽ വെള്ളം കെട്ടി നിൽക്കുന്ന അപൂർവ രോഗം ആയിട്ടാണ് ജോർജ് കോവൂർ ജനിക്കുന്നത്. സാധാരണ കുട്ടികളെക്കാൾ ഏകദേശം നാല് ഇരട്ടി വലുപ്പമുള്ള തലയായിട്ടാണ് ജോർജ് ജനിക്കുന്നത്.
തന്റെ മാതാപിതാക്കൾ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സക്കായി കൊണ്ടുപോയെങ്കിലും അധികം നാൾ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ വിധി എഴുതി.

ജോർജ് കോവൂരിന്റെ മാതാവ് മേരി കോവൂർ

എന്നാൽ സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷക ആയ ജോർജിന്റെ മാതാവ് സിസ്റ്റർ മേരി കോവൂരും പിതാവും മകനെ മടിയിലിരുത്തി പ്രാർത്ഥിച്ചുകൊണ്ടേ ഇരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർമാർക്ക് പോലും അത്ഭുതപ്പെടും വിധം തലയുടെ വലുപ്പത്തില് വ്യെത്യസം വന്നിരിക്കുന്നു. ജോര്‍ജ്ജിന് 14 വയസ്സ് ആയപ്പോഴേക്കും തല പൂര്‍ണ്ണമായും സാധാരണ കുട്ടികളുടേതു പോലെയായി.

പതിനാലാം വയസ്സിലാണ് ഒന്നാം ക്ലാസില്‍ ചേരുന്നത്. മറ്റു കുട്ടികളെപ്പോലെ പഠിക്കാന്‍ എളുപ്പമായിരുന്നില്ല അവന്. എന്നാല്‍ ഓരോ ക്ലാസുകള്‍ കഴിയുംതോറും ക്ലാസില്‍ ജോര്‍ജ്ജിന്റെ സ്ഥാനം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. 10ാം ക്ലാസില്‍ എത്തിയപ്പോഴേക്കും ക്ലാസില്‍ ഒന്നാമനായി. പ്രീഡ്രിക്കു ചേര്‍ന്ന് സയന്‍സ് പഠിച്ചു ഒന്നാം റാങ്കോടെ പാസ്സായി.. ചെറുപ്പത്തില്‍ ഡോക്ടര്‍മാരെ പേടിയായിരുന്ന ജോര്‍ജ്ജിന് പിന്നീട് ആ തൊഴിലിനോട് ആരാധന തോന്നി. മെഡിസിന്‍ പഠിക്കണമെന്ന ആഗ്രഹം ശക്തമായി. എംബിബിഎസ് പഠനകാലത്തും എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു ജോര്‍ജ്ജ്. എംബിബിഎസ് പഠനശേഷം എംഎസും ന്യൂറോസര്‍ജറിയും പാസ്സായി.

ജീവിത വിജയത്തിന്റെ മന്ത്രമെന്താണെന്നു ചോദിച്ചാല്‍ ഡോക്ടര്‍ കോവൂരിന് ഒരുത്തരമേ ഉള്ളൂ ദൈവാശ്രയത്വം. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക, ബാക്കിയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിച്ചുകൊള്ളും എന്ന് സ്വന്തം ജീവിതം സാക്ഷി നിര്‍ത്തി ഡോ.ജോര്‍ജ്ജ് കോവൂര്‍ പറയും. ഡോക്ടറുടെ ജീവിതത്തില്‍ ദൈവം സവിശേഷമാം വിധം ഇടപെട്ട സാഹചര്യങ്ങള്‍ അനവധി. പ്രാര്‍ത്ഥന നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അലട്ടിയിരുന്ന രോഗങ്ങളെപ്പോലും ദൈവത്തോടു കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ ലഭിച്ച അവസരങ്ങളായാണ് ഡോ.ജോര്‍ജ്ജ് കാണുന്നത്. 12 വയസ്സു മുതല്‍ തന്നെ കൂട്ടുകാരുള്‍പ്പെടുന്ന ചെറിയ കൂട്ടങ്ങളില്‍ ജോര്‍ജ്ജ് വചനം പ്രസംഗിച്ചിരുന്നു. പഠിക്കാനിരിക്കുമ്പോള്‍ പോലുമുണ്ടായിരുന്നു ദൈവത്തിന്റെ ഈ ഇടപെടല്‍. തന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് മാനുഷിക ജ്ഞാനമല്ല, മറിച്ച് ദൈവിക ജ്ഞാനമാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ കാലത്തെ യുവജനങ്ങളോട് ഡോക്ടര്‍ക്ക് പറയാനുള്ളത് ഇത്രയുമാണ്: ‘ദൈവത്തെ അന്വേഷിക്കുക, ഇന്ന് അതിനുള്ള അവസരം കുറവാണെങ്കില്‍ പോലും. യൗവനത്തില്‍ നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്ളുക എന്ന തിരുവചനമോര്‍ക്കുക. ‘ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക’ (സഭാപ്രസംഗകന്‍ 12:1).

ജോർജ് കോവൂരിന്റെ സന്ദേശത്തിലൂടെ ജോർജ് ജോസെഫിന്റെ സാക്ഷ്യം

Get real time updates directly on you device, subscribe now.

Comments
Loading...