നടത്തറ. വാടകയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗ്യഹനാഥന് മരിക്കാന്‍ ഇടയായ സംഭവത്തില്‍ വീട്ടുടമ്മയെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നടത്തറ സ്വദേശി കൊള്ളന്നുര്‍ വീട്ടില്‍ നിക്സനാണ് ( 49) അറസ്റ്റിലായത്. ചെവ്വാഴ്ച രാത്രി എഴോടെയാണ് വീടിന്റെ വാടക ആവശ്യപ്പെട്ട് നിക്സണ് ജോസിന്‍രെ വീട്ടിലെത്തുകയും ഒന്മ്പതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമാകുകയും നിക്സന്രെ മര്‍ദ്ദനത്തില്‍ ജോസ് കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു. ഒല്ലൂര്‍ പോലീസ് നരഹത്യക്കാണ് നിക്സനെതിരെ കേസ്സ് എടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മരണമടഞ്ഞ ജോസിന്‍രെ മ്യതദേഹ സംസ്ക്കാരം ബുധനാഴ്ച 9 ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേ,ം പട്ടിക്കാട് കരിപ്പക്കുന്ന് ശ്മശാനത്തില്‍ നടക്കും.
Comments