Lekhakan News Portal

കൊറോണ; ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

0

ടോക്കിയോ: ആഗോള തലത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 2020 ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ആശങ്ക അറിയിച്ചത്. ആദ്യമായാണ് ഒളിമ്പിക്‌സ് മാറ്റി വെക്കേണ്ടി വരുമെന്ന് ജപ്പാന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകുന്നത്.

ഒളിമ്പിക്‌സ് മാറ്റിവെക്കുന്നതിനേക്കുറിച്ച് നാലാഴ്ച്ചക്കുള്ളിൽ ഔദ്യോഗികമായ തീരുമാനം ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഒരു വർഷം വരെ മത്സരങ്ങൾ നീട്ടിവെക്കുന്നതിനേക്കുറിച്ചും ആലോചനയുണ്ട്. നിരവധി രാജ്യങ്ങൾ നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ കായിക മത്സരങ്ങൾ എല്ലാം തന്നെ മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഒളിമ്പികസ് മാറ്റി വെക്കാൻ ജപ്പാനും നിർബന്ധിതരാകുന്നത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെയാണ് ഒളിമ്പിക്‌സ് നടത്തേണ്ടിയിരുന്നത്.

Leave A Reply

Your email address will not be published.