പാമ്പാടി. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പാമ്പാടി സെന്റർ കൺവെൻഷൻ ഏപ്രിൽ 2 വ്യാഴം മുതൽ 5 ഞായർ വരെ മണർകാട് പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ ഓവർസീർ പാസ്റ്റർ സി സി തോമസ്, ദൈവസഭയുടെ പാമ്പാടി ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ ജേക്കബ് തോമസ്, പാസ്റ്റർ ജോയ് പാറക്കൽ അങ്കമാലി, പാസ്റ്റർ വര്ഗീസ് എബ്രഹാം (രാജു മേത്ര) റാന്നി, പാസ്റ്റർ അജി ആന്റണി റാന്നി എന്നിവർ ദൈവ വചനം പ്രസംഗിക്കും. സാംസ് സിംഗേഴ്സ് കോട്ടയം ഗാനശുശ്രുഷക്ക് നേതൃത്വം നല്കുന്നതിനോടൊപ്പം ഇമ്മാനുവേൽ ഹെൻറി ഗാനങ്ങൾ ആലപിക്കുന്നു. ഏപ്രിൽ 3, 4 തീയതികളിൽ പകൽ സൺഡേസ്കൂൾ, വൈ പി ഇ, ലേഡീസ് മിനിസ്ട്രി എന്നിവയുടെ വാർഷിക യോഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. ഡോ കെ സി ജോൺ, പാസ്റ്റർ കെ എ ജെയിംസ്, പാസ്റ്റർ മോബി ജേക്കബ് എന്നിവർ പബ്ലിസിറ്റി കൺവീനേഴ്സ് ആയിരിക്കും.