തിരുവല്ല: ലോകവ്യാപകമായി ഭയത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 നെ ചെറുത്തുതോൽപ്പിക്കാൻ ലേഖകനൊപ്പം തിമോത്തി ഇൻസ്റ്റിറ്റിയൂട്ടും. കഷ്ടതയിൽ ആയിരിക്കുന്ന ദൈവദാസന്മാർക് ഒരു കൈത്താങ്ങായി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ കിറ്റുകൾ ലേഖകൻ വിതരണം ചെയ്യുകയുണ്ടായി.. അതിനെ തുടർന്ന് കുട്ടികളുടെ ഇടയിൽ വളരെ ശക്തമായി പ്രവർത്തിക്കുന്ന തിമോത്തി ഇന്സ്ടിട്യൂട്ട് അടുത്ത ദിവസങ്ങളിൽ കൊടുക്കുവാൻ ആവശ്യമായ ഭക്ഷണ കിറ്റുകൾ സ്പോൺസർ ചെയ്തു. ഈ സഹായം അനേകം ദൈവദാസമാരിലേക്ക് എത്തിക്കുവാൻ ലേഖകന് കഴിയുന്നു. തോൽക്കില്ല, തോൽക്കാൻ സമ്മതിക്കില്ല എന്ന ആത്മവിശ്വാസം പകർന്നുകൊണ്ട് ലേഖകൻ ജൈത്യയാത്ര തുടരുന്നു.