Lekhakan News Portal

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റിന് പുതിയ കൗൺസിൽ ഭാരവാഹികൾ.

0

മുളക്കുഴ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ സ്റ്റേറ്റിന് പുതിയ കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ വൈ റെജി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സ്ഥാനത്തു തുടരും. പാസ്റ്റർ ടി എം മാമച്ചൻ കൌൺസിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ ദൈവസഭക്ക് താൻ ചെയ്ത സേവനങ്ങൾ എക്കാലത്തും ദൈവസഭയുടെ ചരിത്രത്താളുകളിൽ നിലനിൽക്കും. ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന പാസ്റ്റർ ടി എം മാമച്ചൻ ദൈവസഭയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് അർഹമായ ആദരവാണ് ഈ സ്ഥാനമെന്ന് സഹപ്രവർത്തകർ പറയുമ്പോൾ എല്ലാം ദൈവപദ്ധതിയായി കാണുകയാണെന്നു പാസ്റ്റർ ടി എം മാമച്ചൻ ഒരു പുഞ്ചിരിയോടെ പറയുന്നു.

പാസ്റ്റർ വി പി തോമസ് ജോയിന്റ് സെക്രട്ടറി ആയി നിയമിതനായി. തന്റെ നേതൃത്വഗുണവും, അനുഭവ സമ്പത്തും കഴിഞ്ഞ കാലങ്ങളിൽ ദൈവസഭക്ക് വലിയ അനുഗ്രഹമായിരുന്നു. ജനസമ്മതനായ പാസ്റ്റർ വി പി തോമസ് വൻ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ കൗൺസിൽ ഇലെക്ഷനിൽ വിജയിച്ചത്. കൂടെ നിന്നവർ പോലും തന്നെ വേദനിപ്പിച്ച സാഹചര്യത്തിലും ദൈവാശ്രയത്തിൽ മാത്രമാണ് തൻ മുൻപോട്ട് പോയത്. ഏതു പ്രതികൂലത്തിന്റെയും നടുവിൽ പതറാതെ പിടിച്ചുനിൽക്കാൻ ദൈവം ഇത്രത്തോളം സഹായിച്ചു എന്ന് മാത്രമേ തനിക് പറയാനുള്ളു എന്നും താൻ അഭിപ്രായപ്പെട്ടു.

പാസ്റ്റർ കെ ജി ജോൺ ട്രഷറർ സ്‌ഥാനത്തു തുടരും.. കഴിഞ്ഞ വർഷങ്ങളിലും പാസ്റ്റർ കെ ജി ജോൺ ആയിരുന്നു ട്രഷറർ സ്ഥാനത്. തന്നെ ഏൽപ്പിച്ച ദൗത്യം വിശ്വസ്തതയോടെ ചെയ്തതിന്റെ പ്രതിഫലമാണ് ഈ സ്ഥാനത്തു തുടരുവാൻ ദൈവം ഇടയാക്കിയതെന്ന് പറയുന്നതിൽ രണ്ടുപക്ഷമില്ല. ദൈവദാസന്മാർക്കുവേണ്ടി, അവരുടെ ഉന്നമനത്തിനുവേണ്ടി യാതൊരു മടിയുമില്ലാതെ പ്രവർത്തിച്ച പാസ്റ്റർ കെ ജി ജോൺ ദൈവദാസന്മാർക്കും ദൈവ സഭക്കും എന്നും പ്രിയപ്പെട്ടവൻ ആണ്.
മൌണ്ട് സീയോൻ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ ആയി പാസ്റ്റർ അഭിലാഷ് എ പി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അനേക വർഷങ്ങളായി അക്കാദമിക് ഡീൻ ആയി സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ എ പി അഭിലാഷ് തന്റെ എളിമയും വിദ്യാഭ്യാസ യോഗ്യതയും കൊണ്ട് ദൈവസഭക്ക് എന്നും പ്രിയപ്പെട്ടവനാണ്. YPE യുടെ വൈസ്പ്രസിഡന്റെ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നെക്കാൾ ജൂനിയർ ആയിട്ടുള്ളവർ തന്നിലും നേതൃസ്ഥാനത്തു വന്നപ്പോഴും, അവരെക്കാൾ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടും അവരെ കീഴ്പ്പെട്ടു തന്നിൽ ഏൽപ്പിച്ച ദൗത്യം യാതൊരു പരാതിയും ഇല്ലാതെ വിശ്വസ്തതയോടെ ചെയ്യാൻ പാസ്റ്റർ എ പി അഭിലാഷ് ശ്രമിച്ചിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് വരുവാൻ യോഗ്യതയുണ്ടായിരുന്നിട്ടും ചിലർ അത് വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ അടക്കിവെച്ചിരുന്നത് കൊണ്ട് അവഗണിക്കപ്പെട്ടു പോയതല്ലേ എന്ന ചോദ്യത്തിന് മുൻപിൽ ഒരു പുഞ്ചിരിയോട് അതിനെയെല്ലാം നേരിടുന്ന പാസ്റ്റർ എ പി അഭിലാഷ് ദൈവസഭക്കും, സെമിനാരിക്കും എന്നും ഒരു അഭിമാനമാണ്.

Leave A Reply

Your email address will not be published.